ആണുങ്ങള്‍ തലവേദനയാണെന്ന് നീനാക്കുറുപ്പ്
ആണ്‍തുണ തലവേദനയാണെന്ന് നീനാക്കുറുപ്പ്. സിനിമാ രംഗത്ത് ഒത്തിരി സൗഹൃദങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അവയൊന്നും ആത്മാര്‍തയുള്ളതായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തോന്നിയിരുന്നു. അതോടെ ആ സൗഹൃദങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ശ്രീധരന്റെ ഒന്നാം തിരിമുറിവ് അടക്കമുള്ള സിനിമകളില്‍ നായികയായി അഭിനയിച്ച ശേഷം സഹോദരിയായും സുഹൃത്തായും നിരവധി സിനിമകളില്‍ അഭിനയിച്ചു.
പെണ്ണിന് ആണ്‍തുണ തലവേദനയാണെന്നാണ് നീന കുറുപ്പ് പറയുന്നത്. ഒത്തിരി ഡിമാന്റുള്ള വ്യക്തിയാണ് ഭര്‍ത്താവ്. തനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയെന്നാണ് അവര്‍ വിചാരിക്കുന്നത്. എന്നാല്‍ പുരുഷന്മാരെ പോലെ ഇന്ന് സ്ത്രീകള്‍ക്കും തിരക്കുണ്ട്. ഭര്‍ത്താവ് വിചാരിക്കുന്ന പലകാര്യങ്ങളും ആ തിരക്കുകള്‍ കൊണ്ട് അവള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ സാധിക്കില്ല. പക്ഷെ അതൊന്നും മനസ്സിലാക്കാതെ അവര്‍ ഭാര്യമാരെ വേദനിപ്പിച്ചു കൊണ്ടിരിക്കികയാണെന്നും നീന കുറുപ്പ് പറഞ്ഞു.
അടുത്തിടെ താന്‍ ത്രീ ഫോര്‍ത്ത് ഇട്ട് നില്‍ക്കുന്ന ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടപ്പോള്‍ പുരുഷന്‍മാരില്‍ നിന്ന് വളരെ മോശം കമന്റുകളാണ് വന്നത്. വളരെ സഭ്യമായ വേഷമായിരുന്നു അത്. എന്നിട്ടും സ്ത്രീകളെ മോശമായി കാണുകയും അപമാനിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍. ഭാര്യമാരെയും സഹോദരിമാരെയും തങ്ങളെ പോലെ മനുഷ്യരായി കാണുന്ന കാലത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha