ദേവി അജിത് ഇനി മദ്യപിക്കില്ല
താന്‍ മദ്യപിക്കുമായിരുന്നു എന്ന് തന്റേടത്തോടെ വിളിച്ചു പറഞ്ഞിരിക്കുയാണ് നടിയും അവതാരികയുമായ ദേവി അജിത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ടപ്പോള്‍ കൂടെക്കൂട്ടിയ ആ ദുശീലം മകള്‍ക്കു വേണ്ടി ഉപേക്ഷിക്കുകയാണ് എന്നും ഇനി ഒരിക്കലും മദ്യപിക്കുകയില്ലെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. എപ്പോഴും ഒറ്റയ്ക്കിരുന്നേ മദ്യപിച്ചിട്ടുള്ളൂ. സോഷ്യല്‍ ഡ്രിംങ്കിങ് താന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
മദ്യപാനം കൊണ്ട് ഏകാന്തതയല്ലാതെ ഒന്നും നേടിയല്ല. അതുകൊണ്ടു തന്നെ താന്‍ അതിനെ ഇപ്പോള്‍ വെറുക്കുന്നുവെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. സിനിമാ നിര്‍മാതാവായ ഭര്‍ത്താവ് അജിത്തിന്റെ മരണമാണ് ദേവിയെ ബോള്‍ഡാക്കിയത്. ഇരുപത്തിരണ്ടാമത്തെ വയസിലാണ് ഭര്‍ത്താവിനെ നഷ്ടമായത്. അജിത് അന്ന് ദ കാര്‍ എന്ന ചിത്രം നിര്‍മിക്കുന്ന സമയമാണ്. ചിത്രത്തിന്റെ ആവശ്യത്തിനായി ചെന്നൈയില്‍ നിന്നു മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ട് അദ്ദേഹം മരണപ്പെട്ടത്. ഇതെത്തുടര്‍ന്ന് ആ സിനിമ നിര്‍മിക്കുക എന്ന ചുമതല ദേവിയുടേതായി.
അതിനു ശേഷം കടങ്ങള്‍ വന്നു ജീവിതം വഴിമുട്ടിയപ്പോള്‍ വിദേശത്തേയ്ക്കു ചേക്കേറുകയായിരുന്നു. പിന്നീട് അടുത്തിടെയാണ് സിനിമയില്‍ തിരിച്ചെത്തിയത്. അടുത്ത വര്‍ഷത്തില്‍ സിനിമ നിര്‍മിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ മനസിലുള്ളതെന്നും ദേവി പറയുന്നു. നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസാണ് വീണ്ടും സിനിമാ നിര്‍മാണത്തിലേക്കു കടക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവി. ഇത്ര ചെറുപ്പത്തില്‍ തന്നെ സാന്ദ്ര വലിയ അനുഭവസമ്പത്തുള്ള നിര്‍മ്മാതാവായി മാറി. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മ്മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ദേവി അജിത് പറയുന്നു. ഇപ്പോള്‍ എല്ലാ ദുശീലങ്ങളും മാറ്റി മകള്‍ക്ക് ഒരു നല്ല അമ്മയായി സ്വസ്ഥമായ ജീവിതം നയിക്കാനാണ് ത്താപര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha