എന്റെ സെലക്ഷന്‍ പോര, ഇനി വീട്ടുകാര്‍ കണ്ടെത്തട്ടെ..ഷംനയുടെ പ്രണയം പൊളിഞ്ഞു
രണ്ടര വര്‍ഷം പ്രണയിച്ചു നടന്ന ശേഷമാണ് ഷംനയ്ക്ക് തോന്നിയത്, കാമുകന്‍ അത്ര പോരെന്ന്. പ്രണയം തകര്‍ന്നതിന്റെ ആഘാതത്തിലാണ് താന്‍ എന്നാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഒരു പ്രണയത്തില്‍ കുടുങ്ങിയത്. പ്രണയത്തിലായിരുന്ന രണ്ടര വര്‍ഷവും തങ്ങളുടെ ലോകത്ത് മറ്റാരുമുണ്ടായിരുന്നില്ലെന്നും താരം തുറന്നു പറയുന്നു.
എന്നാല്‍ കുടുംബത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്പര ധാരണയോടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത്. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി കുടുംബാംഗങ്ങളെ ദുഃഖിപ്പിക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാ കാമുകിമാരെയും പോലെ താനും പ്രണയ നഷ്ടത്തിന്റെ വേദനയില്‍ തകര്‍ന്നിരിക്കുകയാണെന്നും ഷംന പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും സന്തുഷ്ടരാണെന്നും താരം.
ഇനി മറ്റൊരു ബന്ധത്തിന് താത്പര്യമില്ല. രക്ഷിതാക്കള്‍ തീരുമാനിക്കുന്ന വിവാഹത്തിന് മാത്രമെ ഇനി മുന്‍തൂക്കമുള്ളൂ.യ താല്‍പ്പര്യമുള്ളൂ എന്നും ഷംന പറഞ്ഞു.ഇനി വീട്ടുകാര്‍ തീരുമാനിക്കുന്നയാളെ വിവാഹം കഴിക്കും. രണ്ട് വര്‍ഷത്തിനകം വിവാഹമുണ്ടാകും. വരന്‍ കണ്ണൂരില്‍ നിന്ന് തന്നെയുള്ള ആളായിരിക്കുമെന്നും ഷംന പറഞ്ഞു. ജീവിതത്തില്‍ ഒരു വിവാഹം മാത്രമേ കഴിക്കാവൂ എന്നും പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നവളായിരിക്കണം അവന്റെ പെണ്ണ് എന്നും അമ്മ പറഞ്ഞ ഉപദേശങ്ങള്‍ താന്‍ പാലിക്കുമെന്നും ഷംന പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha