ലക്ഷ്മിറായിയുടെ പേരില്‍ വ്യാജ ക്ലിപ്പിംഗ്
റായിലക്ഷ്മി എന്ന് പേര് മാറ്റിയ ശേഷം അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായതോടെ താരത്തെ അപമാനപ്പെടുത്താന്‍ ആരോ പടച്ച് വിട്ടതാണ് വീഡിയോയെന്ന് അറിയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച രാജാധിരാജ ഹിറ്റാണ്. തമിഴില്‍ അരമന എന്ന തമിഴ് പടത്തില്‍ പ്രധാന വേഷമാണ് താരത്തിന്. പടം തമിഴ്‌നാട്ടിലും കേരളത്തിലും വിജയമായതോടെ അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ പല സംവിധായകരും സമീപിച്ചിട്ടുണ്ടെന്ന് റായിലക്ഷ്മി ഡെക്കാണ്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോറന്‍സിന്റെ ഒരു ടിക്കറ്റില്‍ രണ്ട് സിനിമ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. ഡിസംബറില്‍ പുതിയ ചിത്രങ്ങളുടെ കരാറില്‍ ഒപ്പുവെയ്ക്കും. രണ്ട് മൂന്ന് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകര്‍ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അവര്‍ തന്നെ വെളിപ്പെടുത്തുമെന്നും അഭിമുഖത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha