ഡിവോഴ്‌സല്ലോ സുഖപ്രദം....ഡേറ്റിങ് തട്ടിപ്പാണെന്ന് ഷംന കാസിം
അനുഭവം ഗുരു എന്ന മട്ടാണ് ഇപ്പോള്‍ നടി ഷംന കാസിമിന്. രണ്ടരവര്‍ഷം, ഡേറ്റിങ്ങും ചാറ്റിങ്ങും ചീറ്റിങ്ങുമൊക്കെയായി കൊണ്ടു നടന്ന പ്രണയം തകര്‍ന്നതിന്റെ തൊട്ടു പിന്നാലെയാണ് ഡേറ്റിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന ഷംനയുടെ പ്രസ്താവന. ഫേസ് ബുക്ക് പോലെ ഡേറ്റിങ്ങും വേസ്റ്റ് ഓഫ് ടൈം ആണെന്ന് ഷംന പറയുന്നു. പരസ്പരം തിരിച്ചറിയാനുള്ള കഴിവ് കൃത്രിമ ബന്ധമായ ഡേറ്റിങ്ങിലൂടെ കിട്ടില്ല. അതിനെക്കാള്‍ നല്ലത് കുറെ നാള്‍ സുഹൃത്തായി ഇരിക്കുന്നയാളെ വിവാഹം കഴിക്കുന്നതാണ്. ഇതാണ് ഷംനയുടെ പുതിയ കണ്ടെത്തല്‍.
സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത ചുരുക്കം ചില നായികമാരില്‍ ഒരാളാണ് ഷംന കാസിം. അവരുടെ കാഴ്ചപ്പാടില്‍ ഫേസ്ബുക്ക് ഇന്നത്തെ തലമുറയുടെ ശാപമാണ്. അന്യരുടെ ദുഖം കണ്ട് ചിരിക്കുന്ന മനോരോഗികളാണത്രേ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഡേറ്റിങ്ങും ഫേസ്ബുക്കും തട്ടിപ്പാണെന്നും ഡിവോഴ്‌സ് ഒരു തരം കോണ്‍ഫിഡന്‍സാണെന്നും ഷംന പറയുന്നു. ന്യൂജനറേഷന്, ഈ ലോകത്ത് ഒറ്റയ്ക്കു ജീവിക്കാമെന്നുള്ള ആത്മവിശ്വാസമുള്ളതു കൊണ്ടാണ് ഡിവോഴ്‌സിന്റെ എണ്ണം കൂടുന്നതെന്നുംനടി ആരോപിക്കുന്നു.
ന്യൂജനറേഷന്‍ പ്രേക്ഷകര്‍ ഹോട്ട് പീസ് എന്ന് ഓമനപ്പേര് നല്‍കിയ ഷംന ഇപ്പോള്‍ ഒരേസമയം നാല് ഭാഷകളിലാണ് അഭിനയിക്കുന്നത്.
“ സ്ത്രീ എപ്പോഴും അഡ്ജസ്റ്റ് ചെയ്തു ജീവിച്ചാലേ കുടുംബം ശക്തമായി മുമ്പോട്ടു പോകുകയുളളൂ. ജീവിതത്തില്‍ വിവാഹമെന്നത് ഒരോളോടൊത്തു മാത്രമേ സംഭവിക്കാവൂ. പുരുഷന് ഒരുപടി താഴെ നില്‍ക്കുന്ന ഭാര്യയാകാനാണ് എനിക്കിഷ്ടം ആരെയും ഡിപ്പന്റ് ചെയ്യാനാഗ്രഹമില്ലാത്തവര്‍ക്കാണ് ഒറ്റയ്ക്കു ജീവിയ്ക്കാനുള്ള പ്രേരണ കൂടുന്നത്. ഞാനെന്നും ഭര്‍ത്താവിനോട് വിധേയത്വമുള്ള ഭാര്യയായിരിക്കും”. ഇങ്ങനെ പോകുന്നു ഷംനയുടെ പുതിയ കാഴ്ചപ്പാടുകള്‍.
ഷംനയുടെ ഈ വാക്കുകള്‍ കേട്ട് വിവാഹാലോചനയുമായി ചെല്ലാന്‍ ആഗ്രഹിക്കുന്നവരോട് ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. ഷംന ഹണിമൂണിന് പോകുമ്പോഴും പാരന്റ്‌സിനേയും സഹോദരിമാരെയും കൂടെക്കൂട്ടുമത്രേ, അതിന് തയ്യാറാകുന്നവനെ മാത്രമേ ഷംന കല്യാണം കഴിക്കുകയുള്ളൂ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha