പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ വെള്ളിമൂങ്ങ
താരങ്ങളും സാങ്കേതിക വിദ്യകളുമല്ല സിനിമയുടെ വിജയത്തിന് ആവശ്യമെന്ന് വെളളിമൂങ്ങ തെളിയിച്ചു. നല്ല തിരക്കഥയും മനുഷ്യരുമായി അടുത്തു നില്‍ക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ കൊച്ച് സിനിമയുടെ വിജയം. മലയാളത്തിലെ പല സംവിധായകരും തന്നെ വേണ്ടവണ്ണം ഉപയോഗിച്ചിട്ടില്ലെന്ന് ബിജുമേനോന്‍ വീണ്ടും തെളിയിച്ചു. നന്‍മയുടെ നിറകുടങ്ങളായി മാത്രം നില്‍ക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു പാഠമാണ് ബിജുമേനോന്റെ മാമച്ചന്‍. ഒരു സാധാരണ മനുഷ്യനും രാഷ്ട്രീയ പ്രവര്‍ത്തകനും ഉള്ള എല്ലാ തിന്‍മകളും എന്നാല്‍ വറ്റിപ്പോകാത്ത മനുഷ്വത്തവും മാമച്ചിനുണ്ട്. അത് തന്നെയാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചത്.
തിരുവനന്തപുരത്ത് ധന്യ,രമ്യ തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ നാല് ആഴ്ചയായി വെള്ളിമൂങ്ങ പ്രദര്‍ശനം തുടരുന്നു. ദൃശ്യത്തിന് ശേഷം അടുത്ത കാലത്തെങ്ങും മറ്റൊരു ചിത്രവും ഇത്രയും വിജയം നേടിയിട്ടില്ല. അതു സൂപ്പര്‍ താരങ്ങളുടെയോ, സംവിധായകരുടെയോ സാനിധ്യമില്ലാതെ. ക്യാമറാമാന്‍ ജിബു ജേക്കബ് ആണ് ചിത്രം ഒരുക്കിയത്. വലിയ ദൃശ്യഭംഗിയോ, റീ റെക്കോഡിംഗിലെ മാത്രികതയോ ചിത്രത്തിലില്ല. എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ചു. അത് എല്ലാത്തരം പ്രേക്ഷകരെയും സരിപ്പിക്കുന്നു. കെ.ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തെയും സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ചില ചിത്രങ്ങളെയും വെള്ളിമൂങ്ങ അനുസ്മരിപ്പിക്കുന്നു.
മൂന്ന് കോടിയോളം രൂപ മുതല്‍ മുടക്കുള്ള ചിത്രം ഇതുവരെ തിയറ്ററില്‍ നിന്ന് മാത്രം ആറ് കോടിയിലധികം കളക്ട് ചെയ്തു. സാറ്റലൈറ്റ് ഓവര്‍ സീസ് റേറ്റുകളുടെ കണക്ക് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. വലിയ പബ്ലിസിറ്റിയും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യഷോയ്ക്ക് ധന്യയില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു ബാല്‍ക്കണി ടിക്കറ്റിനായി പലരും ഓടിനടക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha