തമന്ന അവധിയെടുത്തു
സിനിമയുടെ തിരക്കുകളില്‍ നിന്ന് തമന്ന ഒരു മാസത്തെ അവധിയെടുത്തു. തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ചിത്രീകരണത്തിലായിരുന്നു മാസങ്ങളായി താരം. ഇതിനിടെ വീട്ടിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പല പരിപാടികളിലും പങ്കെടുക്കാനായില്ല. ചിലര്‍ക്കൊക്കെ അതില്‍ പരിഭവമുണ്ട്. അതൊക്കെ തീര്‍ക്കാനാണ് അവധിയെന്ന് താരം പറഞ്ഞു. എല്ലാവരുടെയും വീട്ടില്‍ പോകണം. സുഹൃത്തുക്കളുടെ കൂടെ കറങ്ങാന്‍ പോകണം. അങ്ങനെ ഒരുപാട് പരിപാടിയാണ് താരം പ്ലാന്‍ ചെയ്തിരിക്കുന്നത്.
അവധിക്കിടെ ഒരു പരസ്യചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലും അഭിനയിക്കുന്നുണ്ട്. അടുത്തിടെ ധാരാളം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. കൂടാതെ ചില സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനൊക്കെ കൂടുതല്‍ സമയം വേണ്ടിവരില്ല. അതിനാലാണ് അവ കമ്മിറ്റ് ചെയ്തത്. ഡിസംബറിലേ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങൂ. ആര്യ നായകനായകുന്ന മഹാബലി രാജേഷാണ് സംവിധാനം ചെയ്യുന്നത്. ആര്യയ്ക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. തെലുങ്കില്‍ ശ്രീനിവാസിന്റെ നായികയായി മറ്റൊരു ചിത്രവും ഉണ്ട്.
പഞ്ചാബി കുടുംബമാണെങ്കിലും തമന്ന ജനിച്ചതും വളര്‍ന്നതും മുംബയിലാണ്. അവിടെയാണ് താമസവും. ഷൂട്ടിങ്ങിന്റെ തെരക്കുകള്‍ക്കിടയില്‍ ഭക്ഷണവും വ്യായാമവും കാര്യമായി ശ്രദ്ധിക്കാന്‍ പറ്റിയിട്ടില്ല. അത് കൃത്യമായി ചെയ്യാന്‍ കഴിയുമെന്നതാണ് അവധിക്കാലത്തെ ഏറ്റവും വലിയ സന്തോഷം. അമ്മ ഉണ്ടാക്കുന്ന പഞ്ചാബി വിഭവങ്ങളാണ് തമന്നയ്ക്ക് ഏറെ ഇഷ്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha