സ്രിന്ദയ്ക്ക് നായികയാവണ്ട, നല്ല നടിയായാല്‍ മതി
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ വന്ന സിന്ദ്ര നായികാ വേഷം ഉള്‍പ്പെടെ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നായികയാകുന്നതിനേക്കാള്‍ നല്ല നടിയാവാനാണ് തനിക്ക് താല്പര്യമെന്ന് സിന്ദ്ര പറഞ്ഞു. ടമാര്‍ പഠാറും ഹോംലി മീല്‍സും ചെയ്തത് അതുകൊണ്ടാണ്. റാഫി മെക്കാര്‍ട്ടിന്റെ ചൈനാ ടൗണില്‍ അന്യഭാഷാ താരങ്ങള്‍ക്ക് മലയാളം ഇംഗ്ലീഷിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത് കൊടുക്കാനാണ് ആദ്യം സിനിമയില്‍ പോയത്. ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരിയായി ചെറിയ വേഷം ചെയ്തു. പക്ഷെ, 22 ഫീമെയില്‍ കോട്ടയത്തിലെ ജിന്‍സിയാണ് എന്നെ ശ്രദ്ധേയയാക്കിയത്. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
മമ്മൂട്ടി, ഫഹദ്, നിവിന്‍പോളി, പൃഥ്വിരാജ് എന്നിവരോടൊപ്പം അഭിനയിച്ചു. അത് തന്നെ വലിയ കാര്യമാണെന്ന് സിന്ദ്ര പറയുന്നു. പിന്നെ എല്ലാ നായികമാരെയും പോലെ വിവാഹം കഴിഞ്ഞ് വീട്ടിലിരിക്കുകയല്ല സിന്ദ്ര. വിവാഹ ശേഷമാണ് അഭിനയിച്ച് തുടങ്ങിയത്. ആറ് വയസുള്ള മകന് അര്ഹാനാണ് സിന്ദയുടെ ഏറ്റവും വലിയ ഫാന്‍. അമ്മയുടെ പുതിയ സിനിമകള്‍ ഇറങ്ങാന്‍ കാത്തിരിക്കുകയാണ് മകന്. വീട്ടുകാരും കൂട്ടുകാരും തരുന്ന പിന്തുണയാണ് തന്റെ വിജയമെന്നും സിന്ദ്ര പറഞ്ഞു.
1983യില്‍ ആരാണ് സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന് ചോദിക്കുന്ന സുശീലയെ പോലെയല്ല താനെന്ന് സിന്ദ്ര പറയുന്നു. സച്ചിന്റെ വലിയ ഫാനാണ് ഞാനും മകനും. ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ വീട്ടിലെത്തും. ഹോം സിക്ക്നെസ് എനിക്കിത്തിരി കൂടുതലാണ്. അതുകൊണ്ട് ഷൂട്ടിംഗിന്റെ തെരക്കുകളില്‍ നിന്ന് പെട്ടെന്ന് ഞാന്‍ ഓടിയെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha