എനിക്കും സിനിമ വിജയിപ്പിക്കാന്‍ കഴിയും; സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിച്ചു മടുത്തപ്പോള്‍ പ്രേക്ഷകര്‍ നാടന്‍ ഊണു കഴിച്ചു
വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ ബിജു മേനോന് ഇപ്പോള്‍ ആകെ സന്തോഷത്തിലാണ്. താന്‍ നായകനായി അഭിനയിച്ച വെള്ളിമൂങ്ങയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. തനിക്കും സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജുമേനോന്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബിജു മേനോന് മനസ് തുറന്നത്.
സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിച്ചു മടുത്തപ്പോള്‍ നാടന്‍ ഊണു കഴിച്ച സുഖം പ്രേക്ഷകര്‍ക്കു നല്കാനായതാണു വിജയത്തിനു കാരണം. ടീമിലെ എല്ലാവരും ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിച്ചു. കഥ കേട്ടപ്പോഴേ ഇതു വിജയിക്കുമെന്നു തോന്നി. പക്ഷേ ഇത്ര വലിയ വിജയം പ്രതീക്ഷിച്ചില്ല. വളരെ സന്തോഷം. നല്ല സബ്ജക്ട്. നല്ല അവതരണം. എല്ലാം ഒത്തു വരുമ്പോഴല്ലേ നല്ല വിജയം ഉണ്ടാവുക.
സത്യത്തില്‍ നായകനാകാന്‍ പേടിയായിരുന്നു. നമുക്കു പൂര്‍ണമായും പറ്റാത്ത കഥാപാത്രത്തെ നായകനായി അവതരിപ്പിക്കേണ്ടി വരുന്നതു റിസ്കാണ്. പ്രത്യേകിച്ചു നിര്‍മാതാക്കള്‍ക്ക്. അതുകൊണ്ടാണ് ഞാന്‍ ഒഴിഞ്ഞു നിന്നത്. രണ്ടുപേര്‍ നായകരാകുന്നതും നായക വേഷത്തില്‍ അല്ലാതിരിക്കുന്നതും ഇത്ര പ്രശ്നമില്ലല്ലോ.
കഥയാണ് എനിക്കു മുഖ്യം. പിന്നെ സംവിധായകനും. അതു മാത്രമാണു നോക്കുന്നത്. പ്രായം നോക്കാറില്ല.
സിനിമ കഴിയുമ്പോള്‍ കാണികള്‍ എഴുന്നേറ്റു നിന്നു കയ്യടിച്ചത് ഏറെ സന്തോപ്പിച്ചു. എന്റെ സിനിമയ്ക്കൊന്നും ഇതത്ര പതിവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha