ഇതാണ് സിനിമാലോകം… രാജസേനനോട് മുറുക്കാന്‍കട തുടങ്ങാന്‍ നടന്മാര്‍; അറിയാത്തതിനാല്‍ ഈവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്
അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണന്‍, ആദ്യത്തെ കണ്‍മണി, കഥാനായകന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമയിലെ സംവിധായകനെ ഇന്നത്തെ ന്യൂജനറേഷന്‍ നടന്മാര്‍ക്ക് വേണ്ട. ജയറാമിന്റെ വിജയത്തിനു പിന്നില്‍ വലിയ പങ്ക് വഹിച്ച സംവിധായകനാണ് രാജസേനന്‍. എന്നാല്‍ രാജസേനന്റെ സിനിമകള്‍ പരാജയമായതോടെ ജയറാമും ഒഴിഞ്ഞുമാറി. അതോടെ നടന്മാര്‍ രാജസേനനെ തള്ളിപ്പറയാന്‍ തുടങ്ങി.
ജീവിക്കാനായി ഈവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക് കടക്കുകയാണ് ഈ ജനപ്രിയ കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍. തന്നോട് മുറുക്കാന്‍ കട തുടങ്ങാനാണു പുതിയ തലമുറയിലെ നടന്മാര്‍ പറയുന്നതെന്ന് രാജസേനന്‍ വേദനയോടെ പറഞ്ഞു. എന്തായാലും മുറുക്കാന്‍ കട നടത്താന്‍ എനിക്ക് അറിഞ്ഞുകൂടാ. അതിനാല്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്കു കടക്കുകയാണ്.
രാജസേനന്‍സ് മാഡ്രിഗല്‍ എന്നാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര്. മാഡ്രിഗല്‍ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ഹാര്‍മണി എന്നാണ്. 15 സ്ഥിരം ജിവനക്കാരുണ്ട്. വലിയ പരിപാടികള്‍ നടത്തുമ്പോള്‍ സഹകരിക്കാന്‍ അറുപത്തഞ്ചോളം താല്‍ക്കാലിക ജീവനക്കാരും ഉണ്ടാകും. ചെറുതും വലുതുമായ ഏതു പരിപാടിയും ഏറ്റെടുത്തു നടത്താന്‍ താന്‍ തയ്യാറാണ്. ചലച്ചിത്ര സംവിധായകന്റെ സ്ഥാപനമായതിനാല്‍ താങ്ങാനാവാത്ത തുക വാങ്ങുമെന്ന പേടി വേണ്ടെന്നും രാജസേനന്‍ പറഞ്ഞു.
മേലേപറമ്പില്‍ ആണ്‍വീട് പോലെ നൂറും നൂറ്റമ്പതും ദിവസങ്ങള്‍ ഓടിയ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഒരു ചലച്ചിത്ര സംവിധായകന്റെ വീഴ്ച സിനിമാ പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. ഇതാണ് സിനിമാ ലോകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha