ആദ്യം പ്രസവം : പിന്നെ കല്യാണം
ഇന്ത്യന്‍ സിനിമയുടെ അഭിനയചക്രവര്‍ത്തി കമലഹാസന്റെ പ്രിയപുത്രിയും തെന്നിന്ത്യന്‍ താരറാണിയുമായ ശ്രുതിഹാസന് വിവാഹിതയാവുന്നതിനു മുന്‍പേ അമ്മയാകണമത്രേ. അച്ഛന്റെ പേരിനൊപ്പം വളരണമെന്ന ആഗ്രഹവുമായി തമിഴ് സിനിമയിലേക്കെത്തിയ ശ്രുതിഹാസന്‍ എന്നും നിറഞ്ഞു നിന്നത് പ്രണയങ്ങളിലൂടെയും വിവാദങ്ങളിലൂടെയുമായിരുന്നു. കടിഞ്ഞാണില്ലാത്ത കുതിര പോലെയായി ശ്രുതിയുടെ സദാചാര ജീവിതം.
സമ്പത്തും സൗന്ദര്യവും കുടുംബമഹിമയും കഴിവും വേണ്ടുവോളമുളള ശ്രുതി ഇന്ന് ഏതു വേഷവും സ്വീകരിക്കാന്‍ തയ്യാറാണ്. തന്റെ ഏത് അവയവമായിരുന്നാലും അത് തെളിമയോടെ പ്രദര്‍ശിപ്പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ശ്രുതിഹാസനെ ആ വകയില്‍ തെലുങ്ക് നിര്‍മ്മാതാക്കള്‍ ശരിക്കും വിനിയോഗിക്കുന്നുണ്ട്.
പണത്തിനോനോ പ്രശസ്തിക്കോ വേണ്ടി ഇത്തരം വേഷങ്ങള്‍ സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും ശ്രുതി എന്തിനിങ്ങനെ കമലിന്റെ കൈവിട്ടുപോകുന്നു എന്നതിന് ഉത്തരമില്ല. ഈയിടെ ഒരി ഹിന്ദി ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂറിനൊപ്പം ഒരു നൃത്തരംഗത്തുമാത്രം ശ്രുതി പ്രത്യക്ഷപ്പെട്ടത് 75 ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കൊണ്ടാണ്.
ഫീല്‍ഡില്‍ വന്ന സമയത്ത് അച്ഛന്റെ പേര് കളയുന്ന തരത്തിലുളള ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചുിരുന്ന ശ്രുതി, ഇപ്പോള്‍ ഗ്ലാമറിനുവേണ്ടി ഏതു ലെവല്‍ വരെയും പോകുമെന്ന സ്ഥിതിയിലാണ്. ഇതിനിടയിലാണ് വിവാഹത്തിനുമുന്‍പേ പ്രസവിക്കണമെന്ന ആഗ്രഹം ശ്രുതിഹാസന്‍ വെളിപ്പെടുത്തിയത്. കമലഹാസന്‍ സരികയുമായി പ്രണയത്തിലായിരുന്നിട്ടും വിവാഹത്തിനു മുന്‍പ് അവര്‍ക്ക് പ്രസവിക്കേണ്ടി വന്നിട്ടില്ല. എന്തായാലും മകളുടെ ഈ തീരുമാനം അച്ഛന്റെ തലയിലെ മുള്‍കിരീടമാകാതിരുന്നാല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha