സ്വാതി റെഡ്ഡി വരനെ തേടുന്നു
സുബ്രഹ്മണ്യപുരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സ്വാതി റെഡ്ഡി വിവാഹം കഴിക്കാന്‍ തയാറെടുക്കുകയാണ്. 27 വയസായി ഇനി വിവാഹം ആകാം. വീട്ടുകാരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവര്‍ അതിനുള്ള ശ്രമത്തിലാണെന്ന് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. തെലുങ്ക് ചിത്രത്തിലൂടെയാണ് ആന്ധ്രാക്കാരിയായ സ്വാതി സിനിമയില്‍ വന്നത്. \'ആമേനി\'ലൂടെ മലയാളികല്‍ക്കും പ്രിയങ്കരിയായി സ്വാതി. നീണ്ട ഒമ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് വിവാഹത്തിന് ഒരുങ്ങുന്നത്.
പ്രേമത്തിലൊന്നും കുരുങ്ങാത്തതിനാല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞില്ല. അതിനാല്‍ സമാധാനവും ഉണ്ട്-താരം പറഞ്ഞു. രക്ഷിതാക്കളുടെ ഇഷ്ടപ്രകാരം ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നത് ഭാഗ്യമാണ്. വൈകാതെ തന്നെ വിവാഹിതയാകും. ചില തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് തന്നെ എടുത്തില്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നമാകും. ആമേന്‍ കൂടാതെ ആസിഫ് അലിയ്ക്കും സണ്ണി വെയിനിനുമൊപ്പം \'മോസായിലെ കുതിരമീനി\'ലും ഫഹദിനൊപ്പം \'നോര്‍ത്ത് 24 കാത\'ത്തിലും സ്വാതി അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ താരം ഒന്നും പറഞ്ഞിട്ടില്ല.
തമിഴിലെയും മലയാളത്തിലെയും യുവ നടികളില്‍ ശ്രദ്ധേയയാണ് സ്വാതി. എന്നാല്‍ ഇതുവരെ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രോജക്ടുകള്‍ തീര്‍ത്തിട്ടേ വിവാഹം കഴിക്കൂ എന്നും സ്വാതി വ്യക്തമാക്കി. തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെന്നും സ്വാതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha