ദുല്‍ഖര്‍ സംവിധായകനാകുന്നു
ദുല്‍ഖര്‍ സംവിധായകനാകുന്നു. എന്നാല്‍ ചിത്രം എന്ന് തുടങ്ങുമെന്നോ, താരങ്ങള്‍ ആരെന്നോ വ്യക്തമാക്കിയിട്ടില്ല. ഏറെ കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്. തിരക്കഥയും സ്വന്തമായി എഴുതും. കുറെയധികം തിരക്കഥകള്‍ എഴുതി നോക്കിയെങ്കിലും പലതും പാതി വഴിയില്‍ ഉപേക്ഷിച്ചു. നല്ല ആശയങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ അതെല്ലാം അപ്പപ്പോള്‍ കുത്തിക്കുറിക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ അതെഴുതി വരുമ്പോഴേക്കും മുന്‍പേ എഴുതി തുടങ്ങിയത് നിന്ന് പോകും.
സംവിധായകനാകണം എന്നത് എപ്പോഴും മനസ്സിലുണ്ട്. എന്നെങ്കിലും ഒരു സംവിധായകനാകുമെന്നും ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും സംവിധാനം പഠിക്കുകയാണെന്നും ദുല്‍ഖര്‍ പറയുന്നു. \'കില്‍ബില്‍\' എന്ന പേരില്‍ ഹിന്ദിയില്‍ ദുല്‍ഖര്‍ ഒരു ഷോര്‍ട്ട് ഫിലീം ചെയ്തിരുന്നു. ഷോര്‍ട്ട് ഫിലീം എന്ന ഫോര്‍മാറ്റ് ദുല്‍ഖറിന് ഇഷ്ടമാണ്. തുടക്കകാര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഷോര്‍ട്ട് ഫിലീമുകളാണല്ലോ. വലിയ ബജറ്റിന്റെ ആവശ്യവുമില്ല ദുല്‍ഖര്‍ പറഞ്ഞു. മോഹന്‍ലിലിന്റെ മകന്‍ പ്രണവിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ മുമ്പ് പറഞ്ഞിരുന്നു.
പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുന്നത്. \'ഓകെ കണ്‍മണി\' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് നായിക. ഇവരെ കൂടാതെ പ്രകാശ് രാജും കനിഹയും മുഖ്യവേഷത്തിലെത്തുന്നു. 100 ഡെയ്‌സ് ഓഫ് ലവിലും നിത്യാമേനോനാണ് നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha