മരണമടഞ്ഞ മലയാളി ആരാധകന് വിജയിന്റെ കണ്ണുനീര്‍
ഫ്‌ളെക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ മരിച്ച പാലക്കാട്ടെ ആരാധകന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് തമിഴ് നടന്‍ വിജയ്. ജീവന്‍ പരിഗണിക്കാതെയുള്ള ആരാധന വേണ്ടെന്നും ആദരാഞ്ജലികള്‍ അറിയിച്ചുകൊണ്ടുള്ള ഇ-മെയിലില്‍ അഭ്യര്‍ത്ഥിക്കുന്നു.
കുടുംബത്തിന്റെ വേദനയില്‍ താനും പങ്കാളിയാകുന്നു. ഉണ്ണിക്കൃഷ്ണന്‍ തന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. നികത്താനാകാത്ത വേദനയാണിത്. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ആഘോഷങ്ങള്‍ക്ക് ആരാധകര്‍ മുതിരരുത് എന്ന അപേക്ഷയോടെയാണ് വിജയ് തന്റെ കത്ത് അവസാനിപ്പിക്കുന്നത്. ഇന്നലെയാണ് വിജയ് ചിത്രമായ കത്തി പുറത്തിറങ്ങിയത്.
കത്തി കണ്ടിറങ്ങിയ ശേഷം വിജയ്‌യുടെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെയായിരുന്നു വടക്കാഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്റെ മരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha