ഞാന്‍ കല്യാണം കഴിക്കുന്നത് ഒരു ഭീകരനെയല്ല...
താന്‍ കല്യാണം കഴിക്കുന്നത് ഭീകരനെയല്ലെന്ന് ഭാവന. മനോരമ ഓണ്‍ലൈനിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാവനം മനസ് തുറന്നത്. ആ വാര്‍ത്ത കേട്ട് ആരും ഞെട്ടാനും പോകുന്നില്ലെന്ന് ഭാവന പറഞ്ഞു.
എന്റെ കല്യാണം എനിക്കും എന്റെ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും പ്രധാനമാണ്. ഞാന്‍ മൂന്നര വര്‍ഷമായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നതും അദ്ദേഹത്തെ തന്നെയാണ്. അത് വെറും സാധാരണക്കാരനായ ഒരു മനുഷ്യനാണ്. അതായത് ഒട്ടും സെലിബ്രിറ്റി അല്ല എന്നര്‍ഥം. ഞാന്‍ ആ പേരു പറഞ്ഞാല്‍ പോലും ആര്‍ക്കും ഒന്നും തോന്നില്ല. ആര്‍ക്കും പരിചയമുള്ള ഒരാളല്ല അദ്ദേഹം.
ഞാന്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ്. മാധ്യമങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് ഓരോന്നു പറയുന്നത്. അത് വളച്ചൊടിക്കുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കില്ല. വഴക്കിനു പോകാന്‍ വയ്യാത്തു കൊണ്ടു മാത്രമാണ് ഇതിനെതിരേ പ്രതികരിക്കാത്തത്.
എല്ലാ പെണ്‍കുട്ടികളെയും പോലെ എനിക്കും വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. രണ്ടു മൂന്നു വര്‍ഷത്തിനിടയില്‍ എന്നേപ്പറ്റി കുറേ ഗോസിപ്പുകള്‍ ഇറങ്ങി.
ഞാന്‍ ഇപ്പോള്‍ എന്റെ ഭാവി വരനെക്കുറിച്ച് പറഞ്ഞാല്‍ ഒരു പക്ഷേ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിളിച്ച് നിങ്ങള്‍ എങ്ങനെയാണ് പ്രണയത്തിലായതെന്നും മറ്റുമൊക്കെ ചോദിച്ചേക്കാം. അതുകൊണ്ടു മാത്രം ഇപ്പോള്‍ പേരു പറയുന്നില്ല. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ എനിക്കു താല്‍പര്യമില്ല. ഒളിച്ചോടി പോയി ആരെയും അറിയിക്കാതെ കല്യാണം കഴിക്കുകയുമില്ല.
ഞാന്‍ ഒരു സിനിമാനടിയാണ്, പബ്ലിക് പ്രോപ്പര്‍ട്ടി ആണെന്നു പറഞ്ഞ് എന്തും എഴുതാമെന്നു വിചാരിക്കരുത്. സിനിമയിലൊക്കെ കാണുന്നതു പോലെ അടിച്ചു പൊളിച്ച് നടക്കുന്ന ഒരു പെണ്‍കുട്ടിയൊന്നുമല്ല ഞാന്‍. സാധാരണക്കാരെ പോലെ ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ് ഞാന്‍.
ഞാന്‍ ഒരു സമൂഹമാധ്യമത്തിലും അംഗമല്ല. ഫെയ്‌സ് ബുക്കിലോ ട്വിറ്ററിലോ ഒന്നും എനിക്ക് അക്കൗണ്ടുമില്ല. ഇവയിലൊക്കെ ഞാന്‍ ആണെന്നു പറഞ്ഞ് ചാറ്റ് ചെയ്യുന്നത് വ്യാജന്‍മാരാണ്. അവര്‍ എങ്ങനെയാണ് ചാറ്റ് ചെയ്യുന്നതെന്നോ, എന്താണ് പറയുന്നതെന്നോ എന്ത് തെറ്റായ വിവരമാണ് അവര്‍ നല്‍കുന്നതെന്നോ ഒന്നും എനിക്കറിയില്ല.
വ്യാജ വാര്‍ത്ത കണ്ട് തെറ്റിദ്ധരിച്ചവര്‍ ശ്രദ്ധിക്കുക, എന്റെ വിവാഹം 2015-ല്‍ ഉണ്ടാകും. വളരെ ലളിതമായ രീതിയിലായിരിക്കും വിവാഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha