സിനിമ യുവതാരങ്ങളിലേക്ക്, മമ്മൂട്ടിക്കും മോഹന്‍ലാലിനും 2014ല്‍ സൂപ്പര്‍ഹിറ്റില്ല
മലയാള സിനിമ യുവതാരങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയാണ് 2014 അവസാനിക്കുമ്പോള്‍ കാണുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി സിനിമ അടക്കിവാഴുന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനും ഈ വര്‍ഷം സൂപ്പര്‍ഹിറ്റുകളില്ല. എന്നാല്‍ സാറ്റലൈറ്റ് അവകാശത്തിന്റെയും താരമൂല്യത്തിന്റെയും ശക്തികൊണ്ട് ഇവരുടെ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്തിവെച്ചിട്ടില്ല. ഫഹദും ദുല്‍ഖറും നിവിന്‍ പോളിയും അഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്‌സാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്. സെവന്‍ത് ഡേയും സപ്തമശ്രീ തസ്‌ക്കരയുമായി പൃഥ്വിരാജാണ് നായകന്‍മാരില്‍ മുന്നേറിയത്.
ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളുടെ വിജയവുമായി നിവിന്‍പോളി, ബാംഗല്‍ര്‍ ഡേയ്‌സ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നീ ചിത്രങ്ങളുമായി ഫഹദ്, ബാംഗല്‍ര്‍ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നീ സിനിമകളുമായി ദുല്‍ഖര്‍ അങ്ങനെ യുവ നിര മുന്നേറുകയാണ്. ദൃശ്യം എന്ന മെഗാഹിറ്റിന് പിന്നാലെ എത്തിയ മിസ്റ്റര്‍ ഫ്രോഡിന് വലിയ ചലനം സൃഷ്ടിക്കാനായില്ല. കൂതറയില്‍ ഗസ്റ്റായിരുന്നെങ്കിലും സിനിമ പരാജയപ്പെട്ടു. പെരുച്ചാഴി ഫെസ്റ്റിവല്‍ ചിത്രമായിരുന്നു. നിര്‍മാതാവിന് നഷ്ടം വരുത്തിയില്ല.
മുന്നറിയിപ്പും രാജാധിരാജയും ഹിറ്റായത് മമ്മൂട്ടിക്ക് ആശ്വാസമായി. മംഗ്ലീഷ് കൊമേഴ്‌സ്യല്‍ ഹിറ്റാണ്. ഗ്യാംഗ്സ്റ്റര്‍, പ്രയ്‌സ് ദി ലോര്‍ഡ് എന്നിവ വലിയ പരാജയമായിരുന്നു. ദിലീപിന്റെ റിംഗ് മാസ്റ്റര്‍ സൂപ്പര്‍ഹിറ്റായി. എന്നാല്‍ വില്ലാളി വീരനും അവതാരവും വലിയ പരാജയവും. ജയറാമിന് ഒരു ഹിറ്റ് പോലും ഇല്ലായിരുന്നു. ഈ ആഴ്ച ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എത്തുന്നുണ്ട്. സുരേഷ്‌ഗോപിക്ക് അപ്പോത്തിക്കിരി ആശ്വാസമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha