മലയാളി ആരാധകന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ വിജയ് എത്തും; കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കും
വടക്കാഞ്ചേരിയില്‍ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ മരിച്ച ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരാന്‍ വിജയ് എത്തുമെന്ന് സൂചന. വിജയ് ഫാന്‍സ് അസോസിയേഷന്‍ നേതാക്കളാണ് ഈ സൂചന നല്‍കുന്നത്. അടുത്ത ദിവസങ്ങളില്‍ വിജയ് വടക്കഞ്ചേരിയില്‍ എത്തുമെന്നാണ് വിജയ് ഫാന്‍സ് വിശ്വസിക്കുന്നത്. ഈ സമയം ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് ധനസഹായവും കൈമാറുമെന്നാണ് വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അപകടമുണ്ടായ ജയഭാരത് തിയേറ്ററിലെ വിജയ് പടത്തിന്റെ ഒരു പ്രദര്‍ശനത്തിന് ലഭിക്കുന്ന വരുമാനവും കുടുംബത്തിനു നല്‍കുമെന്നും ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നു.
കുടുംബാംഗങ്ങളെ തന്റെ ദു:ഖം അറിയിച്ച് കൊണ്ട് വിജയ് കഴിഞ്ഞ ദിവസം ഇ-മെയില്‍ അയച്ചിരുന്നു.
നിര്‍മാണ തൊഴിലാളിയായ ഉണ്ണികൃഷ്ണന്റെ വരുമാനം കൊണ്ടാണ് ഈ നിര്‍ധന കുടുംബം കഴിഞ്ഞിരുന്നത്. രണ്ട് സഹോദരങ്ങളാണുള്ളത്. ത്രിവേണിയും വിഷ്ണുവും.
കത്തിയുടെ കൂറ്റന്‍ ബോര്‍ഡികല്‍ പാലഭിഷേകം നടത്തി ഇറങ്ങുന്നതിനിടെയാണ് വടക്കഞ്ചേരി കറ്റുകോട് ശിവദാസന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (25) കാലു തെറ്റി വീണു മരിച്ചത്.
വടക്കഞ്ചേരി ജയഭാരത് മൂവീസിനു മുന്നില്‍ വിജയ് ഫാന്‍സ് സ്ഥാപിച്ച കത്തിയുടെ കൂറ്റന്‍ ബോര്‍ഡില്‍ ഉണ്ണികൃഷ്ണനും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് പാലഭിഷേകം നടത്തി പൂമാല ചാര്‍ത്തി . തുടര്‍ന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തിയറ്ററിനു മുകളിലൂടെ ഓടി ഇറങ്ങുമ്പോള്‍ ആസ്ബറ്റോസ് ഷീറ്റ് തകര്‍ന്ന് പത്തടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. താഴെ പഴയ ഇരുമ്പ് കസേരകളും മറ്റും അടുക്കിവച്ചിരുന്നു. ഇതിനു മുകളിലേക്കാണ് ഉണ്ണികൃഷ്ണന്‍ പതിച്ചത്. ഇരുമ്പ് പൈപ്പിന് മുകളില്‍ തലയടിച്ചു വീണ ഉണ്ണികൃഷ്ണനെ ഉടനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha