മലയാളി വാര്‍ത്ത.
പൃഥ്വിരാജും ദുല്‍ഖറും പുതുതലമുറയിലെ മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. ദേവാസുരം, ആറാം തമ്പുരാന്‍ പോലുള്ള വാണിജ്യ സിനിമകള്‍ ഒരുക്കിയ രഞ്ജിത്ത് കയ്യൊപ്പ്, ഞാന്‍, തിരക്കഥ പോലുള്ള ഗൗരവമുള്ള സിനിമകളും ഒരുക്കിയത്. അത്തരം സിനിമകളില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലൊണ് പുതിയ തലമുറിയില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. നല്ല സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി അധ്വാനിക്കാന്‍ ഇരുവരും തയ്യാറാണ്.
ഇരുവര്‍ക്കും ആരാധകരും ചലച്ചിത്ര ലോകത്ത് സ്വീകാര്യതയും കൂടുതന്നത് അതുകൊണ്ടാണെന്നും രഞ്ജിത്ത് പറഞ്ഞു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ താന്‍ ശീലിച്ചതോ, കേട്ടുപഴകിയതോ അല്ലാത്തൊരു സിനിമ സംരംഭത്തിന് ശ്രമിക്കുന്നു എന്നറിഞ്ഞിട്ട് എന്നോടൊപ്പം നില്‍ക്കാന്‍ മമ്മൂട്ടി തയ്യാറായി. സ്പിരിറ്റ് മോഹന്‍ലാല്‍ ചെയ്തുവന്ന കഥാപാത്ര സ്വഭാവങ്ങളില്‍ നിന്നു ഭിന്നമാണ്. ഒട്ടും ന്യായീകരിക്കാന്‍ പറ്റാത്ത മെയില്‍ഷോവനിസവും മദ്യപാനം പോലുള്ള ദുശ്ശീലവും എല്ലാ അനാര്‍ക്കി ഇടപാടുകളുമുള്ള വേഷം. കൂടെയുള്ള പ്രധാന സ്ത്രീ കഥാപാത്രം ഇയാളെ വല്ലാതെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു കഥാപാത്രമാണെന്ന ലാലിന്റെ തിരിച്ചറിവും സപ്പോര്‍ട്ടും കൊണ്ടാണത് സാധിക്കുന്നത്.
പൃഥ്വിരാജില്‍ നിന്നായാലും ദുല്‍ഖറില്‍ നിന്നായാലും ഇതുണ്ട്. \'ഞാന്‍\' ടിപി രാജീവന്റെ തന്നെ മറ്റൊരു നോവലാണ്. അതില്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന ഏറ്റവും താരമൂല്യമുള്ള നടനാണ്. മറ്റൊരു സിനിമയില്‍ കിട്ടുന്നതു വച്ചുനോക്കുമ്പോള്‍ ചെറിയ തുകയാണ് വാങ്ങിയത്. ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, \'നല്ല സിനിമയാണ്. ഇതില്‍ കാസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദിയുണ്ടെന്ന്. ഇത്തരം ഡെഡിക്കേഷനാണ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha