ഗോസിപ്പുകള്‍ക്ക് വിട; അനൂപ് മേനോന്‍ വിവാഹം കഴിക്കുന്നത് ക്ഷേമയെ
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനാവുന്നു. ഷേമ അലക്‌സാണ്ടറാണ് വധു. അഞ്ചു വര്‍ഷം നീണ്ട സൗഹൃദമാണു വിവാഹത്തിലെത്തുന്നത്. വരുന്ന ഡിസംബലാണ് വിവാഹം.
ഷേമയ്ക്കു സിനിമാരംഗവുമായി ബന്ധമില്ല. പത്തു വര്‍ഷംമുമ്പ് സിനിമയിലെത്തിയ അനൂപ് മേനോന്‍ അന്‍പതു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴു തിരക്കഥകളും രചിച്ചു.
കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ഷേമ, കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളും. ഇരുവരുടെയും കുടുംബങ്ങള്‍ ചേര്‍ന്നാണു വിവാഹ തീരുമാനമെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha