അമല പോള്‍ അമ്മയാകുന്നു
താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സൂചന നല്‍കി പ്രിയ താരം അമലാ പോള്‍. അമല തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ ജന്മദിനമായ ഇന്നാണ് അമല തന്റെ ജീവിതത്തിലെ സുപ്രധാന വിവരം ആരാധകരുമായി പങ്കുവച്ചത്.
ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് എന്റെ വിജയ് ഏറ്റവും വലിയ ഒരു സമ്മാനം തന്നെന്നും ഒരിക്കലും അത് സര്‍പ്രൈസ് അല്ലെന്നും അമല ഫെയ്‌സ്ബുക്ക് പോസ്‌റ്റില്‍ പറയുന്നു. ഒരു കുഞ്ഞിനാല്‍ താന്‍ അനുഗ്രഹീതയാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അമലയുടെ പോസ്‌റ്റ് അവസാനിക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ 12നായിരുന്നു അമല പോളും സംവിധായകന്‍ എ.എല്‍ വിജയ്യും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ ക്രിസ്‌ത്യന്‍ മതാചാര പ്രകാരം നടത്തിയ വിവാഹ നിശ്‌ചയത്തിന് ശേഷം ചെന്നൈയില്‍ ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം.
വിവാഹ ശേഷവും അഭിനയം തുടരുന്ന അമല പോള്‍ മോഹന്‍ലാലിന്റെ നായികയായി ലൈല ഒ ലൈല എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha