ദേ പുട്ട് ഇനി കോഴിക്കോട്ടും...
നടന്‍ ദിലീപ് കൊച്ചിയില്‍ നിന്ന് പുട്ട് കച്ചവടവുമായി കോഴിക്കോട്ടേക്ക്. വ്യത്യസ്ത തരം ബിരിയാണി കൊണ്ടും ഹല്‍വ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കോഴിക്കോട് ഇനി ദിലീപിന്റെ പുട്ടുകച്ചവടത്തിനും വേദിയാകുന്നു. എറണാകുളം പോലൊരു സിറ്റിയില്‍ തുടങ്ങിയ പുട്ടു കച്ചവടം ഭക്ഷണപ്രിയരായ കോഴിക്കോട്ടുകാരിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ പ്രചാരം കിട്ടും എന്നതില്‍ തര്‍ക്കമില്ല. അഭിനയത്തില്‍ പ്രതിഭ തെളിയിച്ച ദിലീപ് നിര്‍മാതാവെന്ന നിലയിലും നല്ലൊരു ബിസ്‌നസുകാരന്‍ എന്ന നിലയിലും വിജയിച്ച് പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
നാദിര്‍ഷയും ദിലീപും കൂടെ തുടങ്ങിയ ദേ പൂട്ടിന്റെ ശാഖയാണ് കോഴിക്കോട്ടേക്കും എത്തുന്നത്. എടപ്പള്ളിയിലേ ദേ പുട്ട് എന്ന റസ്‌റ്റോറന്റില്‍ 86 തരം പുട്ടുകളാണ് വില്‍ക്കുന്നത്. പേരുകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇവിടുത്തെ പുട്ടുകള്‍. മീശാമാധവന്‍ പുട്ട്, മാര്‍ബ്ള്‍ പുട്ട്, പുട്ട് ബിരിയാണി ഇങ്ങനെ രസകരമായ പേരുകള്‍. മെനു എടുത്ത് പുട്ട് ഓഡര്‍ കൊടുക്കുന്നവര്‍ പോലും കുഴയും. പണ്ട് മിമിക്രി കളിച്ച് നടന്നിരുന്ന കാലത്ത് നാദിര്‍ഷ ദിലീപിനെ സാമ്പത്തികമായും അല്ലാതെയും ഏറെ സഹിയിച്ചിരുന്നു. അതിന് സ്‌നേഹിതനുള്ള സമ്മാനമായാണ് ദിലീപ് കൊച്ചിയില്‍ ദേ പുട്ട് എന്ന റസ്‌റ്റോറന്റ് ഇട്ട് കൊടുത്തത്.
തൃശൂരില്‍ തിയറ്ററുകളുടെ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ദിലീപ്. തിയറ്റര്‍ കോംപ്ലക്‌സില്‍ വ്യാപാര സ്ഥാപനങ്ങളും റസ്‌റ്റോറന്റുകളും ആരംഭിക്കും. ആലപ്പുഴയില്‍ കുഞ്ഞിക്കൂനന്‍ എന്നൊരു ഹൗസ് ബോട്ട് ദിലീപിന് ഉണ്ടായിരുന്നു. പക്ഷെ, അപകടത്തില്‍ അതിന്റെ നടുഭാഗം ഇളകിയതിനാല്‍ കുറേക്കാലം കായലില്‍ ചരിഞ്ഞ് കിടക്കുകയായിരുന്നു കുഞ്ഞിക്കൂനന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha