മലയാളി വാര്‍ത്ത.
മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുള്ള യുവ നടനാണ് നിവിന്‍ പോളി. അഭിനയിച്ച സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും നിവിന്‍ സൗഹൃദം കാത്ത് സൂക്ഷിക്കുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയുള്ള അരങ്ങേറ്റം പോലും ഒരു സുഹൃത്ബന്ധത്തില്‍ നിന്നാണ്. തട്ടത്തിന്‍ മറയത്ത് പോലൊരു ഹിറ്റുണ്ടായതും അതേ സൗഹൃദത്തില്‍ നിന്ന്. നിവിന്‍ അഭിനയിച്ച, മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തുടങ്ങി ബാംഗ്ലൂര്‍ ഡെയ്‌സ് വരെയുള്ള ചിത്രങ്ങളിലും സൗഹൃദം നിറഞ്ഞ് നില്‍ക്കുന്നു.
സൗഹൃദം കൊണ്ട് മാത്രമാണ്, തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നറിഞ്ഞിട്ടും നിവിന്‍ ഓം ശാന്തി ഓശാനയില്‍ അഭിനയിച്ചതെന്ന് ജൂഡ് ആന്റണി പറഞ്ഞു. നിവിന്‍ സൗഹൃദത്തിന് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ദുല്‍ഖറും പറഞ്ഞു. ഇരുവരും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ട്. കുടുംബവും ഒന്നിച്ച് ഡിന്നറിന് പോകാറുണ്ട്. നമിത പ്രമോദ് പറയുന്നത് നിവിനിനെ സുഹൃത്തായി കിട്ടുന്നവര്‍ ഭാഗ്യവാന്മാരാണെന്നാണ്. സൗഹൃദത്തെ മാനിക്കുന്ന വ്യക്തിയാണ് നിവിന്‍. അത്ര ഫ്രണ്ട്‌ലി ആണോ എന്ന് ആദ്യം തോന്നിയേക്കാം. എന്നാല്‍ സൗഹൃദങ്ങള്‍ക്ക് നിവിന്‍ നല്‍കുന്ന സ്‌പെയ്‌സ് നമ്മെ അമ്പരിപ്പിയ്ക്കും.
സുഹൃത്തുക്കളാണ് നിവിന്‍ പോളിയ്ക്ക് എല്ലാം എന്ന് പറഞ്ഞാലും തെറ്റില്ലെന്ന് നമിത പറയുന്നു. അങ്ങനെ ഒരാളെ സുഹൃത്തായി ലഭിയ്ക്കുക എന്നതു ഭാഗ്യമാണ്. നിവിന്‍ അധികം സംസാരിക്കില്ലെന്ന് നസ്‌റിയ പറഞ്ഞു. പക്ഷെ കൂട്ടായി കഴിഞ്ഞാല്‍ എത്രവേണമെങ്കിലും സംസാരിയ്ക്കും. ഒരു നടനെന്ന നിലയില്‍ ഭാഗ്യം വല്ലാതെ നിവിനിനെ അനുഗ്രഹിച്ചിട്ടുണ്ട്. അതോടൊപ്പം വിജയ്ക്കുന്ന തിരക്കഥകള്‍ തിരഞ്ഞെടുക്കാനും നിവിന്‍ മിടുക്കനാണ്. സൗഹൃദം തന്നെയാണ് നിവിന്‍ പോളിയ്ക്ക് നല്‍കാവുന്ന ഏത് നല്ല വിശേഷണത്തിന്റെയും അടിസ്ഥാനമെന്നും നസ്‌റിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha