ഭാവനയുടെ ഭര്‍ത്താവായി ശ്രീകാന്ത്
തമിഴ് നടന്‍ ശ്രീകാന്ത് ഭാവനയുടെ ഭര്‍ത്താവാകുന്നു. രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന സ്വപ്‌നത്തെക്കാള്‍ സുന്ദരം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് മലയാളത്തില്‍ വീണ്ടുമെത്തുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. മുമ്പ് പൃഥ്വിരാജിന്റെ ഹീറോയില്‍ ശ്രീകാന്ത് അഭിനയിച്ചിരുന്നു. രാഹുല്‍ എന്ന കോടീശ്വരനായ ബിസ്‌നസുകാരന്റെ വേഷത്തിലാണ് ശ്രീകാന്ത് എത്തുന്നത്. ശ്രീകാന്തിന്റെ ഭാര്യയായ അനുവിനെ ഭാവന അവതരിപ്പിയ്ക്കുന്നു.
ഭാവനയ്‌ക്ക് ഒമ്പത് വയസ്സുള്ള കുട്ടിയുമുണ്ട്. \'ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍\' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതമാണ് മകന്റെ വേഷത്തിലെത്തുന്നത്. അര്‍ച്ചന കവി, വിജയരാഘവന്‍, കല്‍പന തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ശ്രീകാന്തിനെ കൂടാതെ മറ്റൊരു താരത്തെ കൂടെ തെന്നിന്ത്യയില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഈ വേഷത്തിന് ഏറ്റവും അനിയോജ്യം ശ്രീകാന്താണെന്ന് അറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചതെന്ന് കൃഷ്ണ പൂജപ്പുര പറഞ്ഞു. കഥകേട്ടയുടനെ അഭിനയിക്കാം എന്ന് ശ്രീകാന്ത് സമ്മതിച്ചു.
ഉപ്പുകണ്ടം ബ്രദേഴ്‌സ്, ബഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രീകാന്ത് മലയാളത്തില്‍ മുഖം കാണിച്ചിട്ടുണ്ട്. പക്ഷെ ഒരു കേന്ദ്രകഥാപാത്രം ഇതാദ്യമാണ്. തമിഴിലെ യുവതാരമായിരുന്ന ശ്രീകാന്തിന് ചിത്രങ്ങള്‍ കുറഞ്ഞതോടെയാണ് മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള പ്രശ്‌നത്തില്‍ മഞ്ജുവിനൊപ്പം നിന്നതോടെ ദിലീപ് പല ചിത്രങ്ങളില്‍ നിന്നും ഭാവനയെ ഒഴിവാക്കിയെന്ന് ആക്ഷേപമുണ്ട്. അതിനാല്‍ ചെറിയ ചിത്രങ്ങളില്‍ മാത്രമാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha