ഉലകനായകന് പിറന്നാള്‍ ആശംസകള്‍
ഉലകനായകന് കമല്‍ഹാസന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. ആറുവയസില്‍ തുടങ്ങിയ കമലിന്റെ അഭിനയ ജീവിതമാണ് ഇന്ന് അറുപതില്‍ എത്തി നില്‍ക്കുന്നത്. നായകന്‍, ഗായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നു വേണ്ട സിനിമയുടെ സകല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കമല്‍ ഇന്ത്യന്‍ സിനിമയിലെ അതികായനാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് കമല്‍ ഇന്ന് ദിവസം തുടങ്ങുന്നത്. അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ വന്‍ ഒരുക്കങ്ങള്‍ നടത്തിയ ആരാധകരോട് ശുചിത്വ യജ്ഞത്തില്‍ പങ്കാളികളാകാനായിരുന്നു കമലിന്റെ നിര്‍ദ്ദേശം.
1959ല്‍ കുളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് കമല്‍ഹാസന്റെ അഭിനയ ജീവിതം. സിനിമാബന്ധം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നെങ്കിലും സ്വപ്രയത്‌നം കൊണ്ടാണ് കമല്‍ ഹാസല്‍ എന്ന നടന്‍ ഇന്നത്തെ നിലയിലായത്. 224 സിനിമകള്‍, നാല് ദേശീയ പുരസ്‌കാരങ്ങള്‍, എണ്ണിയാല്‍ തീരാത്ത അവാര്‍ഡുകള്‍ എല്ലാം കമലിനെ തേടിയെത്തിയത് അദ്ദേഹത്തിന്റെ അര്‍പ്പണമനോഭാവം കൊണ്ടാണ്. സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ വിവാദങ്ങള്‍ എന്നും കമലിനൊപ്പമുണ്ടായിരുന്നു.
\'സ്വന്തം അഭിനയം നിരന്തരം നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കമല്‍ എടുക്കുന്ന ശ്രമം എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്\'കമലിന് തമിഴ് സിനിമയില്‍ വ്യക്തിമുദ്ര ചാര്‍ത്താന്‍ അവസരം നല്‍കിയ സംവിധായകന്‍ ബാലചന്ദ്രന്റെ വാക്കുകളാണിവ. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ കന്യാകുമാരി എന്ന ചിത്രത്തിലാണ് കമല്‍ഹാസന് മലയാളത്തില്‍ നായകനായി വന്നത്.
നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിന്റെ സ്വപ്‌ന നായകനായി കമല്‍. ഞാന്‍ മലയാളത്തെ മറന്നിട്ടില്ല. മലയാളം എന്നെയും. നിങ്ങളെന്നെ നായകനായി അംഗീകരിച്ചിട്ട് 40 വര്‍ഷമായി. നല്ല ഒരു കഥയും കഥാപാത്രവും ഒത്തുവരികയാണെങ്കില്‍ ഞാന്‍ വീണ്ടുമെത്തും കമല്‍ പറയുന്നു. ആ വരവ് മലയാളം പ്രതീക്ഷിക്കുകയാണ് പ്രിയ നായകാ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha