രചന ക്ലബ് ഡാന്‍സറാകുന്നു
രചന നാരായണന്‍കുട്ടി ക്ലബ് ഡാന്‍സറാകുന്നു. തിലോത്തമ എന്ന ചിത്രത്തിലാണ് ക്ലബ് ഡാന്‍സറായ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. പ്രീതി പണിക്കര്‍ എന്ന യുവതിയാണ് ചിത്രം ഒരുക്കുന്നത്. കോമഡി, സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്ന് സംവിധായിക പറഞ്ഞു. മലയാളത്തില്‍ ഒരുപാട് ബാര്‍ ഡാന്‍സര്‍മാരുടെ കഥ സിനിമയായിട്ടുണ്ടെങ്കിലും ക്ലബ് ഡാന്‍സറുടെ കഥ ആദ്യമായിട്ടാണ്. സംസ്ഥാനത്തെ പല ക്ലബുകളിലും രഹസ്യമായി ഇത്തരം നര്‍ത്തകിമാരുണ്ട്. അവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
മനോജ് കെ.ജയന്‍ സി.ഐ റാണാ പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അണിയറയില്‍ അഞ്ച് സഹസംവിധായികമാരുമുണ്ട്. അങ്ങനെ മൊത്തത്തില്‍ പെണ്‍മയം തന്നെയാണ് ചിത്രം. തൃശൂരില്‍ സ്‌കൂള്‍ അധ്യാപികയായ രചന അമേരിക്കല്‍ ട്രിപ്പ് കഴിഞ്ഞ് എത്തിയ തേയുള്ളൂ. പുണ്യാളന്‍ അഗര്‍ബത്തിക്ക് ശേഷം സിനിമകളൊന്നും ചെയ്തില്ല. തനിക്ക് നൃത്തവും വലിയ താല്‍പര്യമാണ്. അതിനായാണ് അമേരിക്കയില്‍ സ്‌റ്റേജ് ഷോയ്ക്ക് പോയതെന്ന് രചന പറഞ്ഞു.
പൂര്‍ണമായും സ്ത്രീകളുടെ ആധിപത്യമുള്ള സിനിമയാണ് തിലോത്തമ. ഗനരചന, മ്യൂസിക് എല്ലാം സ്ത്രീകളാണ് നിര്‍വഹിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചത് വലിയകാര്യമാണ്. ക്ലബ് ഡാന്‍സര്‍ എന്ന് പറയുമ്പോള്‍ പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ പ്രയാസമാണ്. അങ്ങനെയുള്ള ഒരാളുടെ ലൈഫ് ഈ സിനിമയിലുണ്ടെന്നും രചന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha