ഇവര്‍ ആദ്യമായി ഒന്നിക്കുന്നു
മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജുവും റിമകല്ലിംഗലും ആദ്യമായി ഒന്നിക്കുന്നു. ആഷിക്ക് അബുവിന്റെ പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യരും റിമകല്ലിംഗലും നായികമാരാകുന്നത്. ഗ്യാംഗ്സ്റ്റര്‍ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ആഷിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേരു രാഗിണി പത്മിനി എന്നാണ്. ചിത്രം പൂര്‍ണമായും സ്ത്രീ കേന്ദ്രീകൃതമാണ്. ശ്യാം പുഷ്‌കരനും രവിയും ചേര്‍ന്നാണ് രാഗിണി പത്മിനിയുടെ തിരക്കഥ എഴുതുന്നത്. ജനുവരിയില്‍ ബാംഗ്ലൂരില്‍ ചിത്രീകരണം തുടങ്ങും.
ആഷിഖുമായുള്ള വിവാഹത്തിന് ശേഷം റിമ അഭിനയിക്കുന്ന ചിത്ര എന്ന പ്രത്യേകതയുണ്ട്.
ആഷിഖിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇവരുടെ വിവാഹത്തിനു മുമ്പ് 22 ഫീമെയില്‍ കോട്ടയത്തില്‍ റിമ അഭിനയിച്ചിരുന്നു.
മഞ്ജുവാര്യര്‍ തിരിച്ചുവരവ് നടത്തിയ ശേഷം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കുമിത്. ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ വന്‍ വിജയത്തിന് ശേഷം മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ്. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha