കിസ് ഓഫ് ലവ് നല്ല കാര്യമെന്ന് കമല്‍ഹാസന്‍
കൊച്ചിയില്‍ ആരംഭിച്ച് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുന്ന കിസ് ഓഫ് ലൗവിനെ അനുകൂലിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. സ്‌നേഹം അത് ഏത് തരത്തിലുള്ളതാണെങ്കിലും ഒരിക്കലും തെറ്റാകില്ല. അതെപ്പോഴും നല്ല കാര്യങ്ങള്‍ക്കുള്ള വഴി തെളിക്കല്‍ മാത്രമായിരിക്കും. സ്‌നേഹത്തിന് പരിധി നിശ്ചയിക്കേണ്ട കാര്യമില്ലെന്നും അങ്ങനെ പരിധി നിശ്ചയിക്കാന്‍ തുടങ്ങിയാല്‍ ഖജറാവോ മുതലുള്ള കാര്യങ്ങള്‍ക്ക് നമ്മള്‍ പരിധി നിശ്ചയിക്കേണ്ടി വരില്ലെയെന്നും കമല്‍ഹാസന്‍ പറയുന്നു.
കിസ് ഓഫ് ലവിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത് നമ്മുടെ സംസ്‌കാരത്തെക്കുറിച്ചാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ സംസ്‌കാരം? ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ചിതയില്‍ ചാടണമെന്നതായിരുന്നു 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സംസ്‌കാരം, അതു മാറിയില്ലേ, അതുപോലെ ഇപ്പോള്‍ സംസാകാരമെന്ന് കരുതുന്ന പലതും ഭാവിയില്‍ മാറും. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമലഹാസന്‍ കിസ് ഓഫ് ലവിനെകുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എന്നാല്‍ കിസ് ഓഫ് ലവില്‍ സ്‌നേഹമാണോ ദേഷ്യമാണോ പ്രതിഫലിക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് ഗുരുതര സംഭവമാക്കി മാറ്റുകയാണിവിടെ അദ്ദേഹം വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha