പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച രോഷ്‌നയ്ക്ക് മമ്മൂട്ടിയുടെ സഹായം
പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച എട്ടുവയസ്സുകാരി രോഷ്‌നയുടെ ചികിത്സാചെലവിനായി സൂപ്പര്‍താരം മമ്മൂട്ടിയുടെ സഹായമെത്തി. കരിപ്പൂരിലെ വാടക വീട്ടില്‍ വെച്ചാണ് പിതാവ് മകളുടെ കയ്യില്‍ തിളച്ച എണ്ണയൊഴിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് പിതാവ് രോഷ്‌നയെ പൊള്ളിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടിയ രോഷ്‌നയുടെ ചികിത്സ പിന്നീട് കുറ്റിപ്പുറത്തെ പതഞ്ജലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മന്ത്രി ഡോക്ടര്‍ എം കെ മുനീറിന്റെ സഹായത്താല്‍ സര്‍ക്കാര്‍ ചികിത്സ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രോഷ്‌നയ്ക്ക് മമ്മൂട്ടിയും ധനസഹായം നല്‍കുന്നത്. മാതാവിന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് രോഷ്‌ന ഇപ്പോള്‍ ചികിത്സ നടത്തുന്നത്. മാതാപിതാക്കള്‍ സംഭവവുമായി ബന്ധപ്പെട്ട് തടവിലാണ്. ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മമ്മൂട്ടി അനേകര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha