സുരേഷ് ഗോപിക്ക് ജാഡ; മിയ മൈ ഗോഡ് ഒഴിവാക്കി
സുരേഷ് ഗോപി സലാം കാശ്മീരില്‍ അഭിനയിച്ചപ്പോള്‍ ജാഡ കാണിച്ചതിനെ തുടര്‍ന്ന് മിയ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് പിന്‍മാറി. എം.മോഹനന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ് എന്ന സിനിമയില്‍ നിന്നാണ് താരം പിന്‍മാറിയത്. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം തമിഴ് ചിത്രവുമായുള്ള ഡേറ്റ് പ്രശ്‌നം കൊണ്ടാണ് മൈ ഗോഡില്‍ നിന്ന് പിന്‍മാറിയതെന്ന് മിയ പറഞ്ഞു. എന്നാല്‍ സത്യമതല്ലെന്ന് സിനിമാക്കാര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്.
മൈ ഗോഡിന്റെ കഥ താന്‍ കേട്ടിട്ടില്ലെന്നും ചിത്രത്തിനായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും മിയ പറഞ്ഞു. സുരേഷ് ഗോപിയുമായി യാതൊരു പ്രശ്‌നവുമില്ല. ഇന്‍ട്രു നേട്രു നാളെ എന്ന തമിഴ് ചിത്രത്തിന് നേരത്തെ ഡേറ്റ് നല്‍കിയതാണ്. ആ സമയത്താണ് സുരേഷ് ഗോപിയുടെ ചിത്രവും തുടങ്ങുന്നത്. അതാണ് പിന്‍മാറാന്‍ കാരണം. ആദ്യ തമിഴ് ചിത്രമായ അമരകാവ്യം തമിഴില്‍ സൂപ്പര്‍ഹിറ്റായതോടെ നിരവധി ഓഫറുകള്‍ വന്നെങ്കിലും പരീക്ഷ കാരണം എല്ലാം ഉപേക്ഷിച്ചിരിക്കുകയായിരുന്നു മിയ.
മൈ ഗോഡില്‍ ചില്‍ഡ്രന്‍ സെക്കോളജിസ്റ്റിന്റെ വേഷമായിരുന്നു മിയക്ക്. സുരേഷ് ഗോപി ഐ.ടി കമ്പനി സി.ഇ.ഒയായാണ് അഭിനയിക്കുന്നത്. നവാഗതരായ ജിയോയും നിജോയുമാണ് തിരക്കഥ എഴുതിയത്. മാണിക്യക്കല്ലും നയന്‍ വണ്‍ സിക്‌സും ഒരു കുടുംബചിത്രവും പരാജയപ്പെട്ടെങ്കിലും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് എം.മോഹനന്‍. കഥപറയുമ്പോള്‍ എന്ന ആദ്യ ചിത്രം വലിയ വിജയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha