നയന്‍താരയ്ക്ക് ഐ.പി.എസ്
നയന്‍താരയ്ക്ക് ഐ.പി.എസ്. ജയം രവിയുടെ സഹോദരന്‍ ജയം രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഐപിഎസ് ഓഫിസറുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്. തനിയൊരുവന്‍ എന്നാണു ചിത്രത്തിനിട്ടിരിക്കുന്ന പേര്. ആക്ഷന്‍ വേഷത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നയന്‍ താര. പൊലീസ് വേഷത്തില്‍ ആദ്യമായാണ് നയന്‍ താര അഭിനയിക്കുന്നത്. ആക്ഷന്‍ രംഗങ്ങളിലും ആദ്യമായിട്ടാണ് നയന്‍താരയെത്തുന്നത്. ചിത്രത്തിനു വേണ്ടി കുതിരയെ റൈഡ് ചെയ്യാനൊക്കെ പരിശീലിച്ചിട്ടുണ്ട്. നയന്‍താരയുടെ പുതിയ ഗെറ്റപ്പ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നയന്‍താര ആരാധകര്‍.
ജയംരവിയാണ് നായകന്‍. അടുത്ത വര്‍ഷമാദ്യം ചിത്രം തിയെറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജയം രവിയും ജയം രാജയും ഒന്നിച്ച ജയം, എം കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മി, സംതിങ്ങ് സംതിങ്ങ് എനക്കും ഉനക്കും, സന്തോഷ് സുബ്രഹ്മണ്യം, ഇങ്ങനെ നീളുന്നു ഈ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011 ല്‍ ഇളയദളപതി വിജയ് യും ജെനീലിയയും ഹന്‍സികയുമൊക്കെ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ വേലായുധം ആണ് രാജ അവസാനമായി സംവിധാനം ചെയ്തത്.
സിനിമയിലെത്തിയ കാലം മുതല്‍ വിവാദങ്ങളിലും പ്രണയ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന താരമാണ് നയന്‍താര. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതോടെ സിനിമയില്‍ നിന്നു മാറിയ നയന്‍സ് വീണ്ടും തരംഗമാവുകയാണ്. ഈ തിരുവല്ലക്കാരി സുന്ദരി എന്നാല്‍ മലയാള ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യുന്നില്ല. പ്രണയ നായികയായും ഗ്ലാമര്‍ വേഷങ്ങളിലും മാത്രം കണ്ടിട്ടുള്ള നയന്‍താരയെ ഇനി കാക്കിവേഷത്തില്‍ കാണാനുള്ള ത്രില്ലിലാണ് ആരാധകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha