ഇതൊന്നുമല്ല സത്യം... കൂടെ അഭിനയിക്കുന്ന താരം ജാഡ ആണോ, ഫ്രീ ആണോ എന്നു നോക്കിയല്ല ഞാന്‍ ചിത്രം എടുത്തിട്ടുള്ളത്
സുരേഷ് ഗോപിയുടെ ജാഡ കാരണം നടി മിയ, മൈ ഗോഡ് എന്ന സിനിമയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് മിയ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിയ മനസ് തുറന്നത്.
കൂടെ അഭിനയിക്കുന്ന താരത്തിന്റെ ജാഡ കാരണം പിന്‍മാറിയെന്നു പറയുന്നത് എന്തു വിഡ്ഢിത്തരമാണ്. ബോധം ഉള്ള ആരും ഇങ്ങനെ ഒരു റീസണ്‍ പറയില്ല. വെറുതേ ഒന്നു ചിന്തിച്ചാല്‍ തന്നെ മനസിലാക്കാവുന്നതേ ഉള്ളു. ഞാന്‍ ഫീല്‍ഡില്‍ വന്നിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളു. ഞാനൊക്കെ സുരേഷേട്ടനെ പോലുള്ളവരുടെ അഭിനയം കണ്ടു വളര്‍ന്നവരാണ്. കൂടെ അഭിനയിക്കുന്ന താരം ജാഡ ആണോ, ഫ്രീ ആണോ എന്നു നോക്കിയല്ല ഞാന്‍ ചിത്രം എടുത്തിട്ടുള്ളത്. കഥയും എനിക്കു യോജിക്കുന്ന വേഷവുമാണോ എന്നു മാത്രമേ ഞാന്‍ നോക്കാറുള്ളു. കൂടെ അഭിനയിക്കുന്ന ആള്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ സന്തോഷം, അല്ലെങ്കിലും ഞാന്‍ എന്റെ വര്‍ക്ക് ചെയ്യുന്നു വീട്ടില്‍ പോകുന്നു. അത്രേ ഉള്ളു. ഇങ്ങനെ ഒരു സ്‌റ്റേറ്റ്‌മെന്റ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നു മാത്രം മനസിലാകുന്നില്ല.
സുരേഷ് ഗോപി വളരെ സീനിയര്‍ ആയ ഒരു ആര്‍ട്ടിസ്റ്റാണ്. എന്നെപ്പോലെ ഒരു പുതുമുഖ താരം ഒരിക്കലും അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയില്ല. അദ്ദേഹത്തോടൊപ്പം ഞാന്‍ സലാം കാശ്മീര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇന്‍ട്രു നേട്രു നാളെ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ ചെന്നൈയിലാണ് ഇപ്പോള്‍ ഞാന്‍. ഈ ചിത്രത്തിനു ഞാന്‍ ആദ്യമേ കമ്മിറ്റ് ചെയ്തതാണ്. ഇതിന്റെ ഷൂട്ടിങ് പെട്ടെന്നു തുടങ്ങുകയും ചെയ്തു. മൈ ഗോഡിനു ഞാന്‍ കമ്മിറ്റ് ചെയ്താല്‍ രണ്ടിന്റെയും ഡേറ്റുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകും. മാത്രമല്ല, രണ്ടു പേര്‍ക്കും അത് ബുദ്ധിമുട്ടും ഉണ്ടാക്കും. ആദ്യമേ ഡേറ്റ് കൊടുത്തത് തമിഴ് ചിത്രത്തിനായതിനാലാണ് മൈ ഗോഡില്‍ നിന്ന് പിന്‍മാറിയത്. ഞാന്‍ സുരേഷേട്ടനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
പിന്നെ ഞാന്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് ആ ചിത്രത്തിന്റെ സംവിധായകനും കണ്‍ട്രോളര്‍ക്കും വ്യക്തമായി അറിയാം. സുരേഷേട്ടനുമായി ഞാന്‍ നല്ല കമ്പനിയുമാണ്. ഫോണില്‍ സംസാരിക്കാറുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha