ഈ കൈകളില്‍ ചൂലും ഭദ്രം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത് തെന്നിന്ത്യന്‍ സുന്ദരി തമന്നയും. സച്ചിന്‍, കമല്‍ഹാസന്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖര്‍ ഈ പദ്ധതി ഏറ്റെടുത്ത് ചെയ്തിരുന്നെങ്കിലും സിനിമാ താരങ്ങള്‍ അധികമാരും മുന്നോട്ട് എത്തിയില്ല.
തെലുങ്ക് നടനായ റാം പൊതിനേനിയുടെ വെല്ലുവിളി ഏറ്റെടുത്താണ് തമന്ന സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയായത്. ഇതൊരു തുടക്കം മാത്രമാണെന്നാണ് തമന്ന പദ്ധതി ഏറ്റെടുത്ത ശേഷം അറിയിച്ചത്.
തെലുങ്ക് നടനായ റാം ഈ പദ്ധതി ഏറ്റെടുത്ത് ഹൈദരാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ വൃത്തിയാക്കിയിരുന്നു. അതിന് ശേഷം നടിമാരായ തമന്ന, സമാന്ത, ഹന്‍സിക, രാകുല്‍ പ്രീത് എന്നിവരെയും പദ്ധതി ഏറ്റെടുക്കാന്‍ വെല്ലുവിളിച്ചു. ഇക്കൂട്ടത്തില്‍ തമന്നയാണ് വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറായി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha