ധൂം 4ല്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ നായകന്‍
കിങ് ഖാന്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദിത്യ ചോപ്രയുടെ ധൂം സീരിസിന്റെ ഭാവിപദ്ധതിയില്‍ ഷാറൂഖിന്റെ മകന്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
യാഷ് രാജ് ഫിലിംസുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഷാറൂഖിനും ഇത് സമ്മതമാണ്. പഠനം പൂര്‍ത്തിയായ ശേഷം ധൂം 4ലൂടെയായിരിക്കും ആര്യന്‍ വെള്ളിത്തിരയിലെത്തുക. ധൂം 4ല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വില്ലന്‍ വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. ആര്യന്‍ ഖാന് 21 വയസ്സായ ശേഷമായിരിക്കും ചിത്രം എത്തുക എന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
17കാരനായ ആര്യന്‍ ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്. ധൂമിന്റെ മുന്‍ പതിപ്പുകളില്‍ ആമിര്‍ ഖാന്‍, ഋത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha