വിദ്യാബാലന്‍ ഇനി കാന്‍ ഫിലിം ഫെസ്റ്റ് ജ്യൂറി അംഗം
പ്രശസ്ത സിനിമാതാരം വിദ്യാ ബാലന്‍ അറുപത്തിയാറാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജ്യൂറി അംഗമാകുന്നു. അഭിനേത്രി എന്ന നിലയില്‍ വളരെ പ്രശംസ പിടിച്ചു പറ്റിയ വിദ്യാ ബാലന് രാജ്യാന്ദര തലത്തില്‍ ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയാണ ഇത്. ഇന്ത്യന്‍ സിനിമ നൂറാം വാര്‍ഷികം ആഷോഷിക്കുന്ന വേളയില്‍കൂടിയാണ് വിദ്യാബാലന്‍ കാന്‍ഫെസ്റ്റില്‍ എത്തുന്നത്.
മലയാളിയായ വിദ്യാബാലന്‍ ജനിച്ചത് പാലക്കാട്ടാണെങ്കിലും പഠിച്ചതും വളര്‍ന്നതും മുംബൈയിലായിരുന്നു. മ്യൂസിക് ആല്‍ബങ്ങളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചു കൊണ്ടാണ് വിദ്യാബാലന്‍ കലാജീവിതം ആരംഭിച്ചത്. 1995ല്‍ ടെലികാസ്റ്റ് ചെയ്‌ത ഹം പഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യ അഭിനയം തുടങ്ങിയത്. വിദ്യാ ബാലന്‍ ആദ്യമായി സിനിമയിലഭിനയിച്ചത് ബംഗാളി ചിത്രത്തിലാണ്. പിന്നീടാണ് ഹിന്ദി സിനിമാലോകത്തേക്കെത്തുന്നത്. ലഗേ രാഹാനി മുന്നാഭായി വിദ്യാ ബാലന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. സില്‍ക്ക് സ്‌മിതയുടെ ജീവിതം ആസ്‌പദമാക്കിയെടുത്ത സിനിമയായ ഡെര്‍ട്ടി പിക്‌ചറിലെ അഭിനയത്തിന് വിദ്യാ ബാലന് ദേശീയപുരസ്‌കാരം ലഭിച്ചു.
2012ല്‍ സിനിമാനിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ വിവാഹം കഴിച്ചു.
വിദ്യാ ബാലന് പുറമേ ലൈഫ് ഒഫ് പൈ എന്ന ചിത്രത്തിന്റെ സംവിധായകനായ ആങ് ലീയും വരുന്ന കാന്‍ ജ്യൂറിയിലുണ്ട്. ഒന്‍പത് പേരടങ്ങുന്ന ജ്യൂറിയുടെ അധ്യക്ഷന്‍ സ്റ്റീഫന്‍ സ്‌പില്‍ബെര്‍ഗാണ്. മേയ് 25 മുതല്‍ 26 വരെ നടക്കുന്ന കാന്‍ഫിലിം ഫെസ്റ്റിവലില്‍ 19 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha