നിക്കി ഗല്‍റാനി തൊട്ടതെല്ലാം പൊന്നാക്കി
നിക്കി ഗല്‍റാനി എന്ന കന്നട നടി മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാണ്. അതുകൊണ്ട് നിക്കിയെ നായികയാക്കാനുള്ള മല്‍സരമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നത്. 1983 സൂപ്പര്‍ഹിറ്റായതിന് പിന്നാലെ ഓം ശാന്തി ഓശാനയും സൂപ്പര്‍ഹിറ്റായി ഇപ്പം ദാ വെള്ളിമൂങ്ങയും സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നു. ഇത് കണ്ടുകൊണ്ടാണ് ദിലീപ് മര്യാദരാമനിലേക്ക് നിക്കിയെ നായികയാക്കിയത്. കഴിഞ്ഞ മൂന്ന് ചിത്രങ്ങളും പൊട്ടിയ ദിലീപിന് മര്യാദരാമന്‍ ആശ്വാസമാകുമെന്ന് കരുതാം. ബിജുമേനോന്റെ നായികയാവാന്‍ മലയാലത്തിലെ മുന്‍നിര നായികമാരാരും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നിക്കി മുന്നോട്ട് വന്നത്.
1983യില്‍ അഭിനയിച്ചപ്പോള്‍ മലയാളം വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ പഠിച്ചുവരുന്നു. മലയാളത്തിലെ പ്രിയപ്പെട്ട വാക്ക് കഴിച്ചോ എന്നാണെന്ന് നിക്കി പറഞ്ഞു. കേരളത്തിലെ ചോറും മീന്‍ കറിയും വലിയ ഇഷ്ടമാണ്. 1983യുടെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും അഞ്ച് കിലോ കൂടിയിരുന്നു. അന്ന് എന്നും ചോറും മീനും കഴിച്ചിരുന്നു. ഇപ്പോള്‍ വെജിറ്റേറിയന്‍ ആകാനുള്ള ശ്രമത്തിലാണ്. കോളജിലും ഷൂട്ടിംഗിനും പോകുമ്പോള്‍ അത് നടക്കില്ലായിരുന്നു. പക്ഷെ, വെജിറ്റേറിയന്‍ മാത്രം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാവിലെ മൂന്ന് മണിക്കൂര്‍ മുടങ്ങാതെ യോഗ ചെയ്യുന്നുണ്ട്.
കൂടെ അഭിനയിച്ചിട്ടുള്ള നടന്‍മാരില്‍ ഏറ്റവും സപ്പോര്‍ട്ടിംഗായ ഒരാളാണ് ദിലീപ്. പുളളിക്കാരന്‍ രസികനാണ്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് മര്യാദരാമനില്‍. വിദേശത്ത് ജനിച്ച് വളര്‍ന്ന പെണ്‍കുട്ടി കേരളത്തില്‍ വരുന്നതാണ് കഥ. പിന്നെ കഥാപാത്രത്തിന് ഏകദേശം എന്റെ പ്രായം തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha