സിനിമയിലും മഞ്ജുവാര്യര്‍ വിവാഹമോചിത
മഞ്ജുവാര്യര്‍ സിനിമയിലും വിവാഹമോചിത. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് വിവാഹമോചിതയായ വക്കീലായി അഭിനയിക്കുന്നത്. കൊച്ചിയിലെ ഇടപ്പള്ളിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കുടുംബ കോടതിയിലെ ദീപ എന്ന അഭിഭാഷകയുടെ വേഷത്തിലാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മടങ്ങിവരവില്‍ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ അവരുടെ യഥാര്‍ത്ഥ ജീവിതവുമായി ഒരു ബന്ധവുമില്ല.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പെണ്ണിന്റെ പ്രായം അവളുടെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടോ എന്നാണ് ചര്‍ച്ച ചെയ്തത്. യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹ ശേഷം തന്റെ കഴിവുകളെ അടച്ചുപൂട്ടേണ്ടിവന്ന മഞ്ജു പിന്നീടൊരു സുപ്രഭാതത്തില്‍ തിരിച്ചുവരികയായിരുന്നു. അതുപോലെ തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യു വിലും. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിരുപമ രാജീവ് ഇറങ്ങി തിരിക്കുന്നു. കഥാപത്രത്തിന് ഏഴ് വയസ്സുള്ള ഒരു മകളുമുണ്ട്. ഒരു വനിതാ മാഗസിന്റെ റിപ്പോര്‍ട്ടറാണ് മോഹന്‍ലാല്‍ എത്തുന്നത്. വിനീത് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ വളരെ പ്രധാനമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇന്നസെന്റും എത്തുന്നുണ്ട്.
ആറാം തമ്പുരാന്‍ , കന്മദം , സമ്മര്‍ ഇന്‍ ബത്‌ലേഹം എന്നീ ചിത്രങ്ങളിലാണ് നേരത്തെ മഞ്ജുവും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചത്. ആറാം തമ്പുരാനിനും കന്മദത്തിലും നായികാ നായകന്മാരായിരുന്നെങ്കിലും സമ്മര്‍ ഇന്‍ ബത്‌ലേഹിമില്‍ മോഹന്‍ലാലിന് അതിഥി വേഷമായിരുന്നു. സത്യന്‍ അന്തിക്കാടിനൊപ്പം മോഹന്‍ലാല്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തൂവല്‍കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സത്യന്‍ ചിത്രങ്ങളില്‍ മഞ്ജു അഭിനയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha