പ്രഥമ ദര്‍ശനം ഇഷ്ടമായി; മേഘ്‌നാരാജ് പ്രണയത്തിലാണ്...
മലയാളത്തിന്റെ പ്രിയപ്പെട്ട നടി മേഘ്‌നാരാജ് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. കന്നഡ യുവതാരം ചിരഞ്ജീവി സര്‍ജയുമായി പ്രണയത്തിലാണെന്നാണ് പറയുന്നത്. ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഇവര്‍ ആദ്യമായി ഒന്നിച്ചഭിനയുച്ച ചിത്രത്തില്‍ വെച്ചു തന്നെയാണ് പ്രണയത്തിലായത്.
ഇരുവരുടേയും ഇഷ്ടം വീട്ടുകാര്‍ സമ്മതിച്ചിട്ടുണ്ടെന്നും വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും കേള്‍ക്കുന്നു. അതേ സമയം ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല.
മലയാളത്തില്‍ യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി. മേഘ്‌നയുടെ ഏറ്റവും പുതിയ ചിത്രം 100 ഡിഗ്രി സെല്‍ഷ്യസാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha