ചെമ്പന്‍ ജോസിന് ബീഫ് കഴിക്കാന്‍ പറ്റുന്നില്ല
അഭിനയം ഞാന്‍ ഒരിക്കല്‍ പോലും ആലോചിക്കാത്ത കാര്യമായിരുന്നെന്ന് നടന്‍ ചെമ്പന്‍ ജോസ്. സുഹൃത്തും സംവിധായകനുമായ ലിജോ ജോസ് പല്ലിശേരിയാണ് തന്നെ നടനാക്കിയതെന്ന് ജോസ് പറഞ്ഞു. മലയാളസിനിമയില്‍ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യുന്ന പുതിയ താരങ്ങളിലൊരാളാണ് ചെമ്പന്‍ ജോസ്. ആമേന്‍, ടമാര്‍ പഠാര്‍, സപ്തമശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെയാണ് ചെമ്പന്‍ താരമായത്. ലിജോയുടെ നായകന്‍ എന്ന ആദ്യ സിനിമയിലെ നിത്യ സന്ദര്‍ശകനായിരുന്നു ജോസ്. ഒരു ദിവസം ശരവണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലിജോ പറഞ്ഞു. ഒന്നും നോക്കിയില്ല. അഭിനയിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചത് ഭാഗ്യമാണെന്ന് ജോസ് പറഞ്ഞു. ഓര്‍ഡിനറിയിലെ പൊലീസ് ഓഫീസര്‍, ആമേനിലെ പൈലി, സപ്തമശ്രീ തസ്‌കരയിലെ മാര്‍ട്ടിന്‍, ഇയ്യോബിന്റെ പുസ്തകത്തിലെ ദിമിത്രി എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. ഇയ്യോബിന്റെ പുസ്തകം ഏറെ പണിപ്പെട്ടാണ് ചെയ്തത്. വാഗമണ്ണിലെ മരുഭൂമി പോലുള്ളൊരു പ്രദേശത്തായിരുന്നു ഷൂട്ടിംഗ്. അവിടെ അട്ടകളുടെ ശല്യം രൂക്ഷമായിരുന്നു.
സിനിമയില്‍ വന്നത് കൊണ്ട് തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലെന്ന് ജോസ് പറഞ്ഞു. ആകെ വന്ന മാറ്റം ആളുകള്‍ തിരിച്ചറിയുന്നു എന്നത് മാത്രമാണ്. ഇപ്പോ തട്ട് കടകളില്‍ പോലും ചെന്ന് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുമ്പ് തട്ട്കടകളില്‍ നിന്നൊക്കെ രണ്ടും മൂന്നും പ്‌ളേറ്റ് ബീഫ് കഴിക്കാമായിരുന്നു. ഇപ്പോ അത് പറ്റില്ല. ആളുകള്‍ നമ്മളെ തന്നെ നോക്കിയിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha