പ്രണയിച്ചത് പത്മപ്രിയ നടിയെന്നറിയാതെ…
പത്മപ്രിയയെ പ്രണയിച്ചത് നടിയാണെന്നറിയാതെയാണെന്ന് ഭര്‍ത്താവായ ജാസ്മിന്‍. ഗവേഷണം നടത്താനാണ് പത്മപ്രിയ യൂറോപ്പില്‍ പോയത്. അവിടെ ഒരു സെമിനാറില്‍ വച്ചാണ് ഗുജറാത്ത് സ്വദേശിയായ ജാസ്മനെ കണ്ടത്. ആദ്യ കാഴ്ചയില്‍ സംസാരിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ജാസ്മിന്‍ ഗവേഷണം നടത്തുന്ന സ്ഥാപനവുമായി ബന്ധപ്പെടേണ്ടിവന്നു. അന്ന് മൂന്ന് മണിക്കൂറോളം സംസാരിച്ചു. അന്നാണ് ജാസ്മിന്‍ താനുമായി പ്രണയത്തിലായതെന്ന് പത്മപ്രിയ പറയുന്നു.
താന്‍ നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ആദ്യ രണ്ട് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പത്മപ്രിയ നടിയാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ജാസ്മിന്‍ പറഞ്ഞത്. അതിന് ശേഷം ഒന്ന് രണ്ട് സിനിമകള്‍ കണ്ടു. പക്ഷെ നടിയെന്നതിനെക്കാള്‍ തനിക്കിഷ്ടം ഇടത്തരം ഇന്ത്യന്‍ കുടുംബത്തില്‍ നിന്ന് വന്ന ധാരാളം മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കുട്ടി എന്ന നിലയിലാണ് ജാസ്മിന്‍ പറഞ്ഞു. ഇതാണ് പത്മപ്രിയയെ ആകര്‍ഷിച്ചത്.
നടിയെന്ന നിലയില്‍ തന്നെ മോഹിച്ചുവരുന്ന ഒരാളെ വിവാഹം കഴിക്കരുതെന്ന് പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു. തന്നേക്കാള്‍ ആ ആഗ്രഹം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. ഐഐടിയില്‍ നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്ത ശേഷമാണ് ജാസ്മിന്‍ ഈ ഗവേഷണം നടത്തുന്നത്. ദാരിദ്രം ഇല്ലാതാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളില്‍ ഗവേഷണം നടത്തുകയും അത് സര്‍ക്കാരിന് നല്‍കുകയും ചെയ്യുന്ന ജെ പാല്‍ എന്ന സംഘടനയില്‍ ജോലി ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha