അനൂപ്‌മേനോന്റെ കൂടെ കംഫര്‍ട്ടബിളാണ്
അനൂപ് മേനോന്റെ കൂടെ അഭിനയിക്കുന്നത് കംഫര്‍ട്ടബിളാണെന്ന് മേഘ്‌നാ രാജ്. ഡോള്‍ഫിന്‍സ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പശ്ചാത്തലത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അനൂപ്‌മേനോനുമൊത്ത് ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ബ്യൂട്ടിഫുളിലെ ഹോം നഴ്‌സ്, ബാങ്കിംഗ് അവേഴ്‌സിലെ പൊലീസുകാരി, ഹരിദാസ് നേമം പി.ഒ.യിലെ വീട്ടമ്മ, ഡോള്‍ഫിനിലെ മൃദുല എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.
ഈ വര്‍ഷം മലയാളത്തില്‍ രണ്ട് സിനിമകളാണ് ചെയ്തത്. ഹണ്‍ട്രഡ് ഡിഗ്രി സെല്‍ഷ്യസും ഡോള്‍ഫിനും. ആദ്യത്തേത് ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും അത് നല്ല സിനിമയായിരുന്നു. സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായ സിനിമ. കന്നടിയല്‍ നാലോളം സിനിമകള്‍ ചെയ്തു. അതിനര്‍ത്ഥം മലയാളം ഒഴിവാക്കുകയെന്നല്ല. മലയാളമാണ് എന്നെ നടിയാക്കിയത്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ വന്നത്. അതിലെ അഞ്ജലി എന്ന കഥാപാത്രത്തെ മറക്കാനാവില്ല.
നായികാ പ്രാധാന്യമുള്ള ധാരാളം സിനിമകള്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിട്ടുണ്ട്. എപ്പോഴും വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തിലാണ്. അതുകൊണ്ട് മലയാളത്തില്‍ നിന്ന് ഇനിയും ശക്തമായ കഥാപാത്രങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha