താരങ്ങളെ സോഷ്യല്‍ മീഡിയയില്‍ അധിഷേപിക്കുന്നത് കൂടിവരുന്നു
താരങ്ങളെ സോഷ്യല്‍ മീഡിയയില്‍ അധിഷേപിക്കുന്ന പ്രവണത കൂടിവരുന്നു. നടന്‍ ജിഷ്ണു ഒരു വര്‍ഷം മുമ്പ് രോഗശയ്യയില്‍ കിടന്ന ഫോട്ടോ ഫേസ്ബുക്കിലുമിട്ട് \'ജിഷ്ണു ഗുരുതാരവസ്ഥയില്‍\' എന്ന് അടിക്കുറിപ്പും എഴുതി പ്രചരിപ്പിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ ഫോട്ടോയില്‍ വ്യജ അടിക്കുറിപ്പ് എഴുതി പടം പ്രസിദ്ധീകരിച്ചു. സിനിമയില്‍ അവസരം ചോദിച്ച് മമ്മൂട്ടി, 1979 ല്‍ പ്രസിദ്ധീകരിച്ച കുറിപ്പെന്ന രീതിയില്‍ ഒരു ഫോട്ടോ. മമ്മൂട്ടി ഇങ്ങനെയാണോ സിനിമയിലെത്തിയത്? ആ പരസ്യവും ഫോട്ടോയും വ്യാജമാണ്.
\'കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി.ഐ മുഹമ്മദ്കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാകാനുള്ള ആകാരഭംഗിയുണ്ട്. പുതുമുഖങ്ങളെ തേടുന്ന നിര്‍മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക. പിഐ അബ്ദുള്ളകുട്ടി, അഡ്വക്കറ്റ്, മഞ്ചേരി\' എന്നാണ് ഫോട്ടോയോടുകൂടി കൊടുത്ത പോസ്റ്ററിലെ അടിക്കുറുപ്പ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലെടുത്ത ഫോട്ടോയാണത്. വാട്‌സാപ്പില്‍ ആദ്യം കണ്ടപ്പോള്‍ മമ്മൂട്ടിയും ആ പരസ്യവും അടിക്കുറിപ്പും ആസ്വദിച്ചിരുന്നു. പക്ഷെ പിന്നീട് ആരോ അതിലെ അടിക്കുറിപ്പ് മാറ്റി. അതോടെ ഈ പരസ്യം മമ്മൂട്ടി കൊടുത്തതെന്ന പോലെയായി.
ടെക്‌നോളജിയെ എങ്ങനെ നന്നായും മോശമായും ഉപയോഗിക്കാം എന്നതിന്റെ തെളിവാണിത്. അന്ന് ഇങ്ങനെ പരസ്യം കൊടുക്കാനൊന്നും പറ്റില്ല. പ്രൊഡക്ഷന്‍ കമ്പനികള്‍ നടീനടന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം കൊടുക്കും. ഞാന്‍ അതിനും പോയിട്ടില്ല. സംവിധായകരെ നേരില്‍ പോയി കണ്ടിട്ടുണ്ട് മമ്മൂട്ടി പറഞ്ഞു. 1971 ല്‍ \'അനുഭവങ്ങള്‍ പാളിച്ചകള്‍\' എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത ഒരു കഥാപാത്രമായി വന്ന മമ്മൂട്ടി \'ദേവലോകം\' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha