കോഹ്ലിയും അനുഷ്‌കയും ലിവിംഗ് ടുഗദറിലേക്ക്
പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും സിനിമാ താരം അനുഷ്‌കാ ശര്‍മ്മയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. ഇരുവരുടേയും പ്രണയവിവരവും വീട്ടുകാര്‍ തമ്മില്‍ നടത്തിയ വിവാഹാലോചനകളും അടുത്ത കാലത്താണ് പുറത്ത് വന്നത്. രണ്‍വീറും കത്രീന കെയ്ഫും അടുത്തിടെ ഒരുമിച്ച് താമസിക്കാന്‍ പോയത് വാര്‍ത്തയായിരുന്നു. രണ്‍ബീര്‍ കപൂര്‍ തന്നെയാണ് കോഹ്ലിക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയിട്ടുള്ളതെന്നാണ് സൂചന.
അടുത്തിടെ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വിളിച്ച പാര്‍ട്ടിയില്‍ കോഹ്ലിയും രണ്‍ബീറും തമ്മില്‍ ഗൗരവതരമായി ഏതോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ലിവിംഗ് ടുഗദര്‍ സംബന്ധിച്ച വിദഗ്‌ദോപദേശം ആയിരിക്കാം ഇതെന്നുമാണ് മുംബൈ മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്ത. പ്രണയ വാര്‍ത്തകളും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നതിന് പിന്നാലെ രണ്‍ബീറും കത്രീനയും ലിവിംഗ് ടുഗദറിലാണെന്നതും പരസ്യമായ രഹസ്യമായിട്ടാണ് വിലയിരുത്തുന്നത്. ഗോസിപ്പുകള്‍ പരസ്യമായതോടെ വാര്‍ത്ത സ്ഥിരീകരിച്ച് ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടും തുടങ്ങിയിട്ടുണ്ട്.
ശ്രീലങ്കയുടെ കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിനിടയില്‍ ടീം ഇന്ത്യയുടെ നായകനായിരുന്ന കോഹ്ലി സെഞ്ച്വറി അടിച്ച ശേഷം ഗ്യാലറിയില്‍ ഉണ്ടായിരുന്ന അനുഷ്‌ക്കയ്ക്ക് പരസ്യമായി തന്നെ ഫ്‌ളൈയിംഗ് കിസ് നല്‍കിയത് മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു. തിരക്ക് പിടിച്ച ക്രിക്കറ്റ് ജീവിതത്തിനിടയില്‍ അനുഷ്‌ക്കയ്ക്കായി കോഹ്ലി സമയം കണ്ടെത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha