മഞ്ജു വാര്യര്‍ പറന്നു നടന്ന് ഉദ്ഘാടനം ചെയ്തു; ആദ്യം പ്രഭുവും അവസാനം ഐശ്വര്യ റായും ഒപ്പം ചേര്‍ന്നു
മഞ്ജു വാര്യര്‍ പറന്ന് നടന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കല്യാണ്‍ ജ്യുവലേഴ്സിന്റെ പുതിയ ഷോറൂമാണ് മഞ്ജു വാര്യര്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്ന് നടന്ന് ഉദ്ഘാടനം ചെയ്തത്. ആറ്റിങ്ങല്‍, അടൂര്‍, തൊടുപുഴ, ആലപ്പുഴ, അങ്കമാലി എന്നിങ്ങനെ 5 സ്ഥലങ്ങളിലാണ് മഞ്ജുവിന് ഓടിയെത്തേണ്ടി വന്നത്. ഓരോ മണിക്കൂറിന്റെ മാത്രം വ്യത്യാസത്തിലാണ് ഉദ്ഘാടന സമയം നിശ്ചയിച്ചിരുന്നത്. അതിനാല്‍ തന്നെ ഓടിയെത്തുക എന്നത് പ്രായോഗികവുമല്ല.
അങ്ങനെയാണ് പറന്നെത്താന്‍ തീരുമാനിച്ചത്. അതിനായി ഹെലീകോപ്ടറാണ് കല്യാണ്‍ ഒരുക്കിയത്. കല്യാണ്‍ ജ്യുവലേഴ്സിന്റെ തന്നെ ഹെലീ കോപ്ടറാണ് അതിനായി സജ്ജമാക്കിയത്.
ആറ്റിങ്ങല്‍, അടൂര്‍, തൊടുപുഴ, ആലപ്പുഴ എന്നീ നാല് ഷോറൂമുകളടെ ഉദ്ഘാടനം നടത്തിയത് മഞ്ജുവിനോടൊപ്പം പ്രഭുവുമാണ്. എന്നാല്‍ ആലപ്പുഴയിലും അങ്കമാലിയിലും മഞ്ജുവിനോടൊപ്പം ഐശ്വര്യ റായിയുമുണ്ടായിരുന്നു.
സ്വകാര്യ ഹെലികോപ്റ്ററില്‍ ലെ മെറിഡിയന് ഹോട്ടലിലെ ഹെലിപാഡില്‍ രാവിലെ 9.30നാണ് ഐശ്വര്യയും അഭിഷേകും എത്തിയത്. ഉദ്ഘാടന ചടങ്ങിന് ശേഷം ഐശ്വര്യയും ഐ.എസ്.എല്‍ കാണാന്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളി കാണാനും എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha