ആ രണ്ട് സുന്ദരികള്‍ വീണ്ടും ഒന്നിച്ചു
ലോകസുന്ദരി ഐശ്വര്യ റായിയും മലയാളി സുന്ദരി മഞ്ജുവാര്യരും വീണ്ടും ഒന്നിച്ചു. കല്യാണ്‍ ജ്യുവലേഴ്‌സിന്റെ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒത്തുകൂടിയത്. ആലപ്പുഴ ഷോറൂമിലും അംഗമാലി ഷോറൂമിലുമാണ് ഇവര്‍ ഒരുമിച്ചത്.
രണ്ടു സുന്ദരികളെയും കണാനായി വന്‍ ജനക്കൂട്ടമാണ് എത്തിയത്. ചുവന്ന ഡിസൈന്‍ ബ്ലൗസും കസവ് സാരിയുമുടുത്ത് തനി കേരളീയ വേഷത്തിലാണ് മഞ്ജുവാര്യര്‍ എത്തിയത്. എന്നാല്‍ നേവിനീല ഇറക്കമുള്ള ചുരിദാര്‍ അണിഞ്ഞാണ് ഐശ്വര്യ എത്തിയത്.
കല്യാണിന്റെ അഞ്ച് ഷോറൂമുകളുടെ ഉദ്ഘാടനമാണ് നടന്നത്. അഞ്ചിടത്തും മഞ്ജു ഉണ്ടായിരുന്നു. ആറ്റിങ്ങല്‍, അടൂര്‍, തൊടുപുഴ, ആലപ്പുഴ, അങ്കമാലി എന്നിങ്ങനെ 5 സ്ഥലങ്ങളിലാണ് മഞ്ജുവിന് ഓടിയെത്തേണ്ടി വന്നത്. ഓരോ മണിക്കൂറിന്റെ മാത്രം വ്യത്യാസത്തിലാണ് ഉദ്ഘാടന സമയം നിശ്ചയിച്ചിരുന്നത്. അതിനാല്‍ തന്നെ ഓടിയെത്തുക എന്നത് പ്രായോഗികവുമല്ല. അങ്ങനെയാണ് കല്യാണ്‍ ജ്യുവലേഴ്‌സിന്റെ തന്നെ ഹെലീ കോപ്ടര്‍ സജ്ജമാക്കിയത്.
ആറ്റിങ്ങല്‍, അടൂര്‍, തൊടുപുഴ, ആലപ്പുഴ എന്നീ നാല് ഷോറൂമുകളടെ ഉദ്ഘാടനം നടത്തിയത് മഞ്ജുവിനോടൊപ്പം പ്രഭുവുമാണ്. എന്നാല്‍ ആലപ്പുഴയിലും അങ്കമാലിയിലും മഞ്ജുവിനോടൊപ്പം ഐശ്വര്യ റായിയുമുണ്ടായിരുന്നു.
സ്വകാര്യ ഹെലികോപ്റ്ററില്‍ ലെ മെറിഡിയന്‍ ഹോട്ടലിലെ ഹെലിപാഡില്‍ രാവിലെ 9.30നാണ് ഐശ്വര്യയും അഭിഷേകും എത്തിയത്. ഉദ്ഘാടന ചടങ്ങിന് ശേഷം ഐശ്വര്യയും ഐ.എസ്.എല്‍ കാണാന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കളി കാണാനും എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha