സൊനാക്ഷി സിന്‍ഹയുടെ ലെഹെംഗയ്ക്ക് 75 ലക്ഷം
സോനാക്ഷി സിന്‍ഹ പുതിയ ചിത്രത്തിനായി അണിഞ്ഞത് 75 ലക്ഷത്തിന്റെ ലെഹെംഗ. അര്‍ജുന്‍ കപൂര്‍ നായകനായ \'ടെവര്‍\' എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനരംഗത്തിലെ വസ്ത്രത്തിനാണ് ഇത്രയും വില. ബോണികപൂറാണ് ചിത്രം നിര്‍മ്മിച്ചത്. സോനാക്ഷിയുടെ ഈ വേഷത്തിലുള്ള \'രാധാ നാച്ചേഗി\' എന്ന ഗാനം യു ട്യൂബില്‍ വന്‍ ഹിറ്റായിരുന്നു. ഒന്നര ലക്ഷം പേരാണ് യൂ ട്യുബില്‍ ഈ വീഡിയോ കണ്ടത്. പാട്ടു രംഗത്തിന് മാത്രമായി ചെലവഴിച്ചത് 2.5 കോടിയാണ് ചെലവഴിച്ചത്. സജിദ് വാജിദ് സംഗീതം നല്‍കിയ പാട്ടിന് റോമിയോ ഡിസൂസയാണ് കോറിയോഗ്രാഫി ചെയ്തത്.
കമ്പത്ത് ഇഷ്‌ക്ക് എന്ന ഗാനരംഗത്ത് കരീന കപൂര്‍ ഇട്ട വസ്ത്രത്തിന് 80 ലക്ഷമായിരുന്നു. ദേവദാസില്‍ മാധുരി ദീക്ഷിത് ധരിച്ച കല്ലുകളും രത്‌നങ്ങളും പതിച്ച വസ്ത്രത്തിന് 15 ലക്ഷമായിരുന്നു വില. ജോധാ അക്ബറില്‍ ഐശ്വര്യാ റായ് ധരിച്ചത് രണ്ടു ലക്ഷത്തിന്റെ വേഷമായിരുന്നു. വീറില്‍ സല്‍മാന്‍ ഖാന്‍ 20 ലക്ഷം രൂപയുടെ വസ്ത്രവും റാ വണ്ണില്‍ ഷാരൂഖ് 4.5 കോടി വരുന്ന വിവിധ വസ്ത്രങ്ങളും ധരിച്ചു. റോബോട്ട് എന്ന ചിത്രത്തില്‍ രജനികാന്തിനായി ഷങ്കര്‍ തയ്യാറാക്കിയത് മൂന്ന് കോടിയുടെ വസ്ത്രമായിരുന്നു.
ടെവറിലെ ഈ ഗനരംഗത്തിന് മാത്രം രണ്ടര കോടി ചെലവായി. സ്വര്‍ണ്ണവും വെള്ളിയും മുത്തുകളും പതിച്ച വസ്ത്രം ആണ് താരം അണിഞ്ഞത്. ജനുവരിയില്‍ ഈ ചിത്രം തിയറ്ററുകളില്‍ എത്തും. സജിദ് വാജിദ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കൗസര്‍ മുനീറിന്റെ വരികള്‍ ഋതു പതക്ക്, ഷബാബ് സാബ്രി, ധനിഷ് സാബ്രി തുടങ്ങിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha