മറ്റൊരു വേര്‍ പിരിയല്‍ കൂടി... വിവാഹ മോചനത്തിനായി ലിസി കോടതില്‍
അങ്ങനെ മറ്റൊരു താര ദമ്പതികള്‍ കൂടി വിവാഹ മോചനത്തില്‍ എത്തുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനും നടിയായ ലിസിയുമാണ് വേര്‍പിരിയുന്നത്. വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബ കോടതിയില്‍ ലിസി ഹര്‍ജി നല്‍കി. ഉഭയ സമ്മതപ്രകാരമാണ് ഇരുവരും വേര്‍പിരിയുന്നതെന്നാണ് മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
ചില സാമ്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളുമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നാണ് സിനിമാക്കാരുടെ സംസാരം. പ്രിയദര്‍ശന് മലയാള സിനിമാ സീരിയല്‍ നടിയായ ഒരു യുവതിയുമായി ബന്ധമുണ്ടെന്ന് സിനിമാ മേഖലയില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു.
അതേസമയം സിസിഎല്‍ ക്രിക്കറ്റ് താരവുമായി ലിസിക്കുണ്ടായിരുന്ന സൗഹൃദവും പ്രിയനേയും ചൊടുപ്പിച്ചിരുന്നു
ഒരു പാട് നാളത്തെ പ്രണയത്തിനും വിവാദങ്ങള്‍ക്കും ശേഷം 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രിയന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ലിസി ആത്മഹത്യാ ശ്രമം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തിന് ശേഷം ലിസി അഭിനയത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളാണ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്ന് സിനിമാ മേഖലയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
എല്ലാ വീട്ടിലുമുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നത് എന്നായിരുന്നു ഗോസിപ്പിന് ഫെബ്രുവരിയില്‍ പ്രിയദര്‍ശന്‍ മറുപടി പറഞ്ഞത്. മോഹന്‍ലാലും ഭാര്യ സുചിത്രയും കമലഹാസനും ഗൗതമിയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് ലിസിയും വെളിപ്പെടുത്തിയിരുന്നു. പരസ്പരം സംസാരിക്കാത്ത അവസ്ഥയിലായിരുന്നു അന്ന് ഇരുവരും. നഷ്ട പരിഹാരമായി 80 കോടി രൂപ ലിസിക്ക് പ്രിയദര്‍ശന്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.
പ്രിയന്‍ ലിസി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. കല്യാണിയും സിദ്ധാര്‍ത്ഥും. ഇരുവരും വിദേശത്ത് വിദ്യാര്‍ഥികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha