കെട്ടാന്‍ വേണ്ടി ചാവാനും തയ്യാറായ ഇവര്‍ക്കിത് എന്തു പറ്റി?
വിവാഹം കഴിക്കാനായി മരിക്കാന്‍ വരെ തയ്യാറായ ലിസിക്കും പ്രിയദര്‍ശനും ഇപ്പോള്‍ എന്തു പറ്റിയെന്ന ചോദ്യം സാധാരണ മലയാളികള്‍ ചോദിക്കുന്നത് സ്വാഭാവികം. പ്രിയദര്‍ശനും ലിസിയും സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ലിസിയുടെ ആത്മഹത്യാ ശ്രമത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. ലിസിയെ പ്രിയദര്‍ശന്‍ വഞ്ചിച്ചു എന്ന വിഷമത്തില്‍ നിന്നായിരുന്നു ഞരമ്പ് മുറിച്ചുള്ള ആത്മഹത്യാ ശ്രമം. വിവാഹ വാഗ്ദാനം നല്‍കി പ്രിയന്‍ പറ്റിച്ചെന്ന ലിസിയുടെ വാദത്തെ സിനിമാ ലോകവും കാര്യമായെടുത്തു. പ്രിയന്റെ സുഹൃത്തുക്കളായ മോഹന്‍ലാലും എംജി ശ്രീകുമാറും കെ സുരേഷ് കുമാറും എല്ലാം പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു.
മലയാളത്തില്‍ നിന്നും ബോളിവുഡിലെ മിന്നും സംവിധായകനായി മാറുകയായിരുന്നു പ്രിയദര്‍ശന്‍. പൂച്ചൊക്കാരു മൂക്കുത്തി എന്ന ഹിറ്റ് സിനിമയിലൂടെ സംവിധാന രംഗത്ത് വെന്നിക്കൊടി പാറിക്കാന്‍ പ്രിയദര്‍ശനായി. പ്രിയദര്‍ശന്റെ സ്ഥിരം നായികമാരിലൊരാളായിരുന്നു ലിസി. താളവട്ടവും, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം തുടങ്ങി, എല്ലാം വമ്പന്‍ ഹിറ്റായി പ്രിയന്‍ വിജയ സംവിധായകനായി മാറി. ഇതിനിടെയില്‍ പ്രിയനും ലിസിയും പ്രണയത്തിലാണെന്നും മലയാളികള്‍ അറിഞ്ഞു.
മോഹന്‍ലാലിനോടൊപ്പമുള്ള പ്രിയന്റെ കൂട്ടുകെട്ട് ഇരുപേര്‍ക്കും വന്‍വിജയം സമ്മാനിച്ചു. പ്രിയന്റെ വളര്‍ച്ച, തന്നെ അവഗണിക്കുമെന്ന തോന്നലില്‍ നിന്നായിരുന്നു ലിസിയുടെ ആത്മഹത്യാ ശ്രമം നടന്നത്. അവസാനം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിവാഹം നടന്നു.
1990 ഡിസംബര്‍ 13നായിരുന്നു പ്രിയന്റെയും ലിസിയുടെയും വിവാഹം.
പ്രിയന്റെ സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടര്‍ന്ന് അഭിനയം വിട്ടു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നീ രണ്ടു മക്കളാണ് ഇവര്‍ക്ക്.
ആ ബന്ധമാണ് ഇപ്പോള്‍ തകര്‍ന്നത്. പ്രയദര്‍ശന് മലയാളിത്തിലെ പ്രമുഖ സീരിയല്‍ സിനിമാതാരവുമായി അടുത്ത ബന്ധമുണ്ടെന്ന് ലിസിയുടെ സുഹൃത്തുക്കള്‍ പറയുമ്പോള്‍, സെലിബ്രിറ്റി ക്രിക്കറ്റിലെ ഒരു താരത്തോടുള്ള ലിസിയുടെ ആരാധനയാണ് പ്രശ്‌നത്തിന് കാരണമെന്നും മറുകൂട്ടര്‍ വാദിക്കുന്നു.
ഇങ്ങനെ വാദങ്ങള്‍ നിരന്നപ്പോള്‍, പരസ്പര ധാരണയോടെ പിരിയാനായിരുന്നു ആദ്യ തീരുമാനം. നഷ്ടപരിഹാരമായി ലിസി ആവശ്യപ്പെട്ടത് 80 കോടി രൂപയാണെന്നാണ് അറിയുന്നത്. സെലിബ്രട്ടി ക്രിക്കറ്റ് ടീമിന് പുറമേ ചെന്നൈയിലുള്ള ഫോര്‍ ഫ്രെയിംസ് എന്ന ഫിലിം സ്റ്റുഡിയോയും സിംഗപ്പൂരിലെ സ്റ്റുഡിയോയും ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ താനാണ് വളര്‍ത്തി വലുതാക്കിയതെന്നും അതിനാല്‍ അതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് വേണമെന്നുമാണ് ലിസിയുടെ ആവശ്യം. പ്രിയദര്‍ശന്‍ അതിന് സമ്മതിച്ചതോടെയാണ് വിവാഹമോചനത്തിന് സാഹചര്യം ഒരുങ്ങിയതെന്നാണ് സൂചന.
24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇവര്‍ വേര്‍പിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ഇന്നലെ ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ലിസി തന്നെയാണ് ഇക്കാര്യം അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha