ലിസിക്കും പ്രിയനും വേറെ പ്രണയമോ?
വേര്‍പിരിയുന്ന പ്രിയദര്‍ശനും ലിസിയ്ക്കും വേറെ പ്രണയമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും സുഹൃത്തുക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഇക്കാര്യം പലരും പറയുന്നുണ്ട്. സിസിഎല്ലുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ലിസി-പ്രിയന്‍ ടീമിന്റെ പാട്ണറായ ഒരാളുമായി ലിസിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. തുടര്‍ന്ന് അയാള്‍ കോടികളുടെ ക്രമക്കേട് നടത്തി. തുടര്‍ന്നാണ് ലിസിക്ക് അയാളുമായുള്ള ബന്ധം പ്രിയന്‍ അറിഞ്ഞത്.
സി.സി എല്ലില്‍ കളിച്ച ഒരു യുവ നടനുമായി ലിസിയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രിയദര്‍ശന് ഒരു സീരിയല്‍ നടിയുമായി ബന്ധമുണ്ടെന്നും കേള്‍ക്കുന്നു. പക്ഷെ, അത് വിശ്വസനീയമല്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ജോലിയുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ മുംബയിലോ, വിദേശത്തോ ആയിരിക്കും. ഈ സമയത്ത് ചെന്നൈയില്‍ ലിസി ഒറ്റയ്ക്കായിരുന്നു. മക്കള്‍ രണ്ട് പേരും സിംഗപ്പൂരിലാണ് പഠിക്കുന്നത്. പ്രിയന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോ നോക്കി നടത്തിയിരുന്നത് ലിസിയായിരുന്നു. ഒറ്റപ്പെടലും ഏകാന്തതയുമാണ് ലിസിയെ മറ്റൊരു പ്രണയത്തിലേക്ക് നയിച്ചതെന്നും അറിയുന്നു.
ലിസിയും പ്രിയനും പണ്ട് പ്രണയത്തിലായിരുന്നെങ്കിലും പ്രിയന്‍ ആദ്യം അത്ര സീരിയസ് ആയിരുന്നില്ല. എന്നാല്‍ ലിസിക്ക് കടുത്ത പ്രണയമായിരുന്നു. തുടര്‍ന്ന് ലിസി രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അത് വീണ്ടും തുടര്‍ന്നാല്‍ പ്രിയന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് മനസിലാക്കിയ സുഹൃത്തുക്കള്‍ ഇടപെട്ടാണ് ഇരുവരുടെയും കല്യാണം നടത്തിയത്. ലിസിയുടെ അമ്മയ്ക്കും പ്രിയന്റെ അച്ഛനും വിവാഹത്തിന് തീരെ താല്‍പര്യമില്ലായിരുന്നു. കല്യാണം മുടക്കാന്‍ ലിസിയുടെ അമ്മ ഗുണ്ടകളെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ഡി.എം.കെയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കൊച്ചിന്‍ ഹനീഫ ഇടപെട്ടാണ് കല്യാണം ഭംഗിയാക്കിയത്. കൊച്ചിന്‍ ഹനീഫ പ്രിയന്റെ ആത്മമിത്രമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha