ശരീരത്തിന് വേദനിച്ചെങ്കിലും മനസിന് ഒന്നും സഭവിച്ചിട്ടില്ല
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവന്ന ബോളിവുഡ് നടി ഗൗഹര്‍ഖാനെ യുവാവ് കരണത്തടിച്ച സംഭവത്തില്‍ കഥാനായിക തന്നെ പ്രതികരിച്ചു. തനിക്കൊരുപാട് വേദനയും ഞെട്ടലുമുണ്ടെന്നും ഗൗഹര്‍ഖാന്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവം ഒരു പെണ്‍കുട്ടിയെന്ന നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തിയെന്നും പറഞ്ഞു. ശരീരത്തിന് വേദനിച്ചെങ്കിലും എന്റെ മനസ്സിന് ഒന്നും സംഭവിച്ചിട്ടില്ല. ഇത് എനിക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
പ്രമുഖ സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലേക്കിടെ ഇടടെയായിരുന്നു ഗൗഹര്‍ഖാന് മര്‍ദ്ദനമോറ്റത്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗൗഹര്‍ഖാന്‍ ഇന്ത്യാസ് റോ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ അവതാരകയായി എത്തിയതായിരുന്നു. മിനി സ്‌കര്‍ട്ട് ധരിച്ചു വരികയും നൃത്തം ചെയ്യുകയും ചെയ്ത ഗൗഹര്‍ ഖാന്‍ ഇസ്ലാം മതത്തെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അകില്‍ മാലിക് എന്ന 24കാരനാണ് ആക്രമണം നടത്തിയത്.
ഈ സംഭവത്തില്‍ തന്നെ പിന്തുണച്ച ബോളിവുഡിനും കുടുംബത്തിനും നന്ദിയുണ്ടെന്ന് ഗൗഹര്‍ഖാന്‍ അറിയിച്ചു. ഞാനൊരു നടി ആയതുകൊണ്ടാണ് അയാള്‍ എന്നെ ആക്രമിച്ചത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സ്ത്രീകളെല്ലാം ശക്തമായി പ്രതികരിക്കണമെന്നും ഗൗഹര്‍ പറയുന്നു. സദാചാര പൊലീസ് എന്ന പേരില്‍ ഇത്തരം ആക്രമണങ്ങള്‍ക്കിരയാകുന്ന പാവം പെണ്‍കുട്ടികളുടെ വേദന തന്നെയാണ് എനിക്കും അനുഭവപ്പെട്ടത്. എന്നാല്‍ തന്നെ ആക്രമിച്ച വ്യക്തി ഇന്നത്തെ യുവതലമുറയെ പ്രതിനിധാനം ചെയ്യുന്ന ആളല്ലെന്നും ഗൗഹര്‍ഖാന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha