ജയറാം എന്നെ അവഗണിക്കുന്നു
ഒരു കാലത്ത് രാജസേനന്റെ ഭാഗ്യ നായകനായിരുന്നു ജയറാം. രാജസേനന്‍ സംവിധാനം ചെയ്ത 16 ചിത്രങ്ങളില്‍ ജയറാമായിരുന്നു നായകന്‍. 14 എണ്ണവും ഹിറ്റായിരുന്നു. ആ ജയറാം തന്നെ അവഗണിക്കുന്നതായി രാജ സേനന്‍.
പിന്നീട്പലപ്പോഴായി സിനിമകളെപ്പറ്റി പറഞ്ഞെങ്കിലും തനിക്ക് ഡേറ്റ് തരാന്‍ ജയറാം താല്‍പര്യപ്പെട്ടില്ല. ഒരു വര്‍ഷം മുന്‍പു വരെ താന്‍ ജയറാമുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ബന്ധവും അവസാനിപ്പിച്ചുവെന്നും രാജസേനന്‍ തുറന്നടിക്കുന്നു.
മേലേപ്പറമ്പിപില്‍ ആണ്‍വീട്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ജയറാം എന്ന നടന് ഒരു ഡിമാന്‍ഡും ഉണ്ടായിരുന്നില്ല. ജയറാമിന് ഡിമാന്‍ഡ് ഉണ്ടാക്കിക്കൊടുത്തത് എന്റെ സിനിമകളാണ്.
ന്യൂജനറേഷന്‍ താരങ്ങളായ പൃഥ്വിരാജും ഫഹദ് ഫാസിലും തന്നെ അവഗണിച്ചുവെന്നും രാജസേനന്‍ പറയുന്നു. ഇവര്‍ ഡേറ്റ് നല്‍കുന്നതില്‍ താല്‍പര്യം കാണിച്ചില്ല. പൃഥ്വി താന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുളള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. എന്നാല്‍, തന്റെ ചിത്രം റിലീസ് ചെയ്ത് ആറ് മാസം കഴിഞ്ഞ് പുറത്തിറങ്ങിയ നന്ദനം ആണ് തന്റെ ആദ്യ ചിത്രമെന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തില്‍ പോലും തന്റെ ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്നും രാജസേനന്‍ പരാതിപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha